ദുബെെ വിമാനത്താവളത്തിൽ തിരക്ക് നിയന്ത്രിക്കാൻ കസ്റ്റംസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തി
ദുബൈ : ഗ്ലോബല്‍ വില്ലേജിലേക്ക് നാലു പുതിയ ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ഓരോ മണിക്കൂര്‍ ഇടവേളകളില്‍ റാഷിദിയ ബസ്സ്റ്റേഷനില് നിന്ന് റൂട്ട് നമ്പര്‍ 102, 40 മിനിറ്റ് ഇടവേളയില്‍ യൂണിയനില്‍ നിന്ന് റൂട്ട് 103, ഓരോ മണിക്കൂറിലും അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് റൂട്ട് നമ്പര്‍ 104, മാള്‍ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനില്‍ നിന്ന് റൂട്ട് 106 എന്നിവയാണ് ഗ്ലോബല്‍ വില്ലേജിലേക്കുള്ള ബസുകള്‍. വലിയ കോച്ച് ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുക. കഴിഞ്ഞ സീസണില്‍ 5.73 ലക്ഷം പേരാണ് ബസ് സര്‍വീസ് ഉപയോഗിച്ചത്. ഗ്ലോബല്‍ വില്ലേജിനുള്ളിലെ രണ്ട് ഇലക്ട്രിക് അബ്രകളും പുനരാരംഭിച്ചിട്ടുണ്ട്.