27 മില്യണ് ഫോളോവേഴ്സ്
ദുബൈ: ഗാര്ഹിക തൊഴിലാളി വിസയ്ക്കുള്ള അപേക്ഷാ നടപടിക്രമങ്ങള് ദുബൈ നൗ ആപ്പിലൂടെ അപേക്ഷിക്കാം. ആപ്പില് പുതുതായി ആരംഭിച്ച ‘ഡൊമസ്റ്റിക് വര്ക്കര് റെസിഡന്സി’ സേവനത്തിലൂടെ വിസയ്ക്ക് അപേക്ഷിക്കാനും പുതുക്കാനും റദ്ദാക്കാനും കഴിയും. എന്ട്രി പെര്മിറ്റ്,എമിറേറ്റ്സ് ഐഡി,മെഡിക്കല് പരിശോധനകള് എന്നിവയ്ക്കെല്ലാം ആപ്പിലൂടെ അപേക്ഷിക്കാം.
പാസ്പോര്ട്ടും എമിറേറ്റ്സ് ഐഡിയും സഹിതമാണ് സ്പോണ്സര് തൊഴിലാളിവിസയ്ക്കായി അപേക്ഷിക്കേണ്ടത്.18 വയസിന് മുകളിലും 60 വയസ്സിന് താഴെയുമുള്ളവരെ മാത്രമേ ഗാര്ഹിക തൊഴിലിന് പരിഗണിക്കാവൂ. യുഎഇയി ല് എത്തിക്കഴിഞ്ഞാല് മെഡിക്കല് ടെസ്റ്റിന് വിധേയമാകണം തുടര്ന്ന് എമിറേറ്റ്സ് ഐഡിയും താമസവിസയും ലഭിക്കും.