
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ : ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്കി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2025 മുതല്‍ 2027 വരെ ദുബൈ 302 ബില്യന്‍ ദിര്‍ഹം വരവും 272 ബില്യന്‍ ദിര്‍ഹം ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ആദ്യമായി 21 ശതമാനം പ്രവര്‍ത്തന മിച്ചം കൈവരിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 2025ലെ ഫെഡറല്‍ ബജറ്റ് 71.5 ബില്യന്‍ ദിര്‍ഹത്തിനാണ് അംഗീകാരം നല്‍കിയത്. അടുത്ത വര്‍ഷത്തെ ബജറ്റിന്റെ 46 ശതമാനവും പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണത്തിന് പുറമെ റോഡുകള്‍, പാലങ്ങള്‍, ഊര്‍ജം, ഓവുചാല്‍ ശൃംഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, പാര്‍പ്പിടം, മറ്റ് സാമൂഹിക സേവനങ്ങള്‍ എന്നിവയ്ക്ക് ബജറ്റിന്റെ മുപ്പത് ശതമാനവും അനുവദിക്കും.