സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
കുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ജോലി സമയത്തില്‍ മാറ്റം വരുത്തിയതോടെ റോഡുകളിലെ ഗതാഗതം കൂടുതല്‍ സുഗമമായതായി വിലയിരുത്തല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം രാവിലെ 7 മുതല്‍ 10 വരെയുള്ള സമയമാക്കിയാണ് പരിഷ്കരിച്ചിട്ടുള്ളത്. ജോലിക്ക്പ്രവേശിച്ച സമയംമുതല്‍ 8 മണിക്കൂര്‍ ജോലിചെയ്യണം. കഴിഞ്ഞ വര്‍ഷം മുതലാണ് ഈ പരിഷ്കരണം നടപ്പാക്കിയത്.
ഇതോടെ റോഡുകളിലെ ഗതാഗത കുരുക്കിന് 30 ശതമാനത്തോളം കുറവ് വന്നതായാണ് വിലയിരുത്തല്‍. 2025 ജനുവരി മുതല്‍ സായാഹ്ന ഷിഫ്റ്റ് കൂടി ഏര്‍പ്പെടുത്തുന്നതോടെ ഇതിലും ഭേദമായ സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഠിനമായ ഗതാഗത ക്കുരുക്ക് പരിഹരിക്കുന്നതിനു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച സമിതി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ താമസസ്ഥലത്തിനു അടുത്ത് തന്നെ ജോലി നല്‍കുക. സ്കൂള്‍ കുട്ടികളുടെ യാത്ര പൂര്‍ണമായും സ്കൂള്‍ ബസുകളില്‍ മാത്രമാക്കുക. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിച്ചിട്ടുണ്ട്.