ഗള്ഫ് കപ്പില് കുവൈത്തിനെതിരെ യുഎഇക്ക് തോല്വി ; ഖത്തറിനെതിരെ ഒമാന് വിജയം
ഷാര്ജ : പ്രവര്ത്തന വര്ഷത്തിന്റെ മൂന്നാം പാദത്തിലും യാത്രക്കായ് ഷാര്ജ വിമാനത്താവളം തിരഞ്ഞെടുത്തവരുടെ എണ്ണത്തില് റെക്കോര്ഡ് വര്ധന. ഇക്കാലയളവില് ഏതാണ്ട് 4.4 ദശലക്ഷം യാത്രക്കാര് ഷാര്ജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തതായി ഷാര്ജ എയര്പോര്ട്ട് അതോറിറ്റി അറിയിച്ചു. 2024 മൂന്നാം പാദത്തില് വ്യോമയാന യാത്ര, കാര്ഗോ മേഖലകളില് മികച്ച മുന്നേറ്റമുണ്ടായി. എല്ല പ്രവര്ത്തനങ്ങളിലും ഷാര്ജ വിമാനത്താവളം സ്ഥിരമായ വളര്ച്ച കാണിക്കുന്നതായി ഇതുസംബന്ധിച്ച കണക്കുകള് വ്യക്തമാക്കുന്നു.
ഈ കാലയളവില് വിമാനത്താവളത്തിലൂടെ കടന്നുപോയ മൊത്തം യാത്രക്കാരുടെ എണ്ണം 4.392 ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനമാണ് വര്ധന. 35 വിമാന കമ്പനികള് ആകെ 27,758 സര്വ്വീസ് നടത്തി. ചരക്ക് കൈകാര്യം ചെയ്യുന്നതില് എയര്പോര്ട്ട് റെക്കോര്ഡ് വളര്ച്ച തുടര്ന്നു, 46,284 ടണ്ണിലേക്കുയര്ന്നു. വര്ഷം തോറും 32% വര്ധന. ഷാര്ജ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് വന് വികസന പ്രവര്ത്തനമാണ് നടന്നുവരുന്നത്. 2027 അവസാനത്തോടെ വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്ഷം 25 ദശലക്ഷം യാത്രക്കാരായി ഉയര്ത്താന് ലക്ഷ്യമിട്ടുള്ളതാണ് എയര്പോര്ട്ട് വികസന പദ്ധതി.
എമിറേറ്റിന്റെ വൈവിധ്യമായ സാമ്പത്തിക മേഖലകളില്, പ്രത്യേകിച്ച് ടൂറിസം, വ്യാപാരം, ബിസിനസ്സ് രംഗത്ത് ഷാര്ജ വിമാനത്താവളം മികച്ച സംഭാവന നല്കുന്നതായി ഷാര്ജ എയര്പോര്ട്ട് അതോറിറ്റി ചെയര്മാന് അലി സലീം അല് മിദ്ഫ പറഞ്ഞു. യാത്ര, വ്യോമയാനം, ചരക്ക് എന്നിവയിലെ വളര്ച്ച വിമാനത്താവളത്തിന്റെ മത്സരാധിഷ്ഠിത മേഖലയെ ശക്തിപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. ഷാര്ജ എയര്പ്പോര്ട്ട് അഥോറിറ്റി യാത്രക്കാരെ ആകര്ഷിക്കുന്നതിനും ഫ്ലൈറ്റ് ട്രാഫിക് വര്ധിപ്പിക്കുന്നതിനും കാര്യക്ഷമമായ സേവനം നല്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. കൂടാതെ പ്രദേശികമായും ആഗോള തലത്തിലും ഷാര്ജ വിമാനത്താവളത്തിന്റെ നില കൂടുതല് മികച്ചതാക്കുന്നതിന് സേവന രംഗം കൂടുതല് ക്രിയാത്മകവും കുറ്റമറ്റതുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.