
ഗള്‍ഫ് ന്യൂസ് മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ റഹ്മാന് ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു
അബുദാബി : എസ്വൈഎസ് പ്ലാറ്റിനം ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളില്‍ നടക്കുന്ന യൂണിറ്റ് സമ്മേളനത്തിന്റെ പ്രമേയമായ ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന പ്രമേയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്ന് ഐസിഎഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തി ല്‍ പറഞ്ഞു. നവംബര്‍ 7,8,9,10 തീയ്യതികളിലാണ് ഇന്ത്യക്കു പുറത്തുള്ള 1000 യൂണിറ്റുകളി ല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്.
സാമൂഹ്യ മേഖലകളില്‍ പ്രവാസം ഉണ്ടാക്കിയ മാറ്റങ്ങളും ഗുണഫലങ്ങളും ഗവേഷണം ചെയ്യപ്പെ ണ്ടതാണ്. രണ്ടു കോടിയോളം ഇന്ത്യക്കാര്‍ ജോലി തേടി 181 രാജ്യത്ത് ജീവിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 21.54 ലക്ഷം മലയാളികളാണ്. 2018ല്‍ 85092 കോടി രൂപയാണ് കേരളത്തിലെത്തിയത്. 2023ല്‍ അത് 2.16 ലക്ഷം കോടിയായി ഉയര്‍ന്നു. ഇങ്ങിനെ സാമ്പത്തികമായി വലിയ സംഭാവന നല്കുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നല്കുന്നുവെന്നത് ചര്‍ച്ച ചെയ്യപ്പേടേണ്ടതാണെന്ന് ഐസിഎഫ് ഭാരവാഹികള്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന പ്രമേയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നിരവധി സംരംഭങ്ങള്‍ക്കും തുടക്കമിടു ന്നുണ്ട്.
‘സ്പര്‍ശം’ എന്ന പേരിലുള്ള പദ്ധതിയില്‍ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്ക് വിധേയമായി സേവന പ്രവര്‍ത്തനങ്ങള്‍ നടക്കും. ആശുപത്രികളില്‍ രോഗി സന്ദര്‍ശനം, സഹായം,ജയില്‍ സന്ദര്‍ശനം, ക്ലീനപ്പ് ക്യാമ്പയിന്, രക്തദാനം, രക്തഗ്രൂപ്പ് നിര്‍ണയം, മെഡിക്കല്‍ ക്യാമ്പ്, എംബസി, പാസ്പോര്‍ട്ട്, ഇഖാമ മാര്‍ഗ്ഗനിര്‍ദേശം,നോര്‍ക്ക സേവനങ്ങള്‍, നാട്ടില്‍ പോകാനാകാത്തവര്‍ക്ക് എയര്‍ ടിക്കറ്റ്, ജോലിയി ല്ലാതെയും മറ്റും പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, റൂം വാടക, നാട്ടില്‍ കിണര്‍, വീട്, വിവാഹം, ഉ പരി പഠനസഹായം, രോഗികള്‍ക്ക് സഹായം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശ്വാസ പ്രവര്‍ത്തന ങ്ങള് എന്നിവ ഇതില്‍ ഉള്‍പ്പെടും.
സമ്മേളനത്തിന്റെ സ്മാരകമായി ‘രിഫായി കെയര്‍’ എന്ന പേരില്‍ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാന്‍ ആവശ്യമായ ബോധവല്‍ക്കരണവും ചികിത്സക്കും പരിചരണത്തിനും തെരെഞ്ഞെടുക്കപ്പെടുന്ന ആയിരം കുടുംബങ്ങള്‍ക്ക് സഹായം നല്കുന്ന താണ് പദ്ധതി. പ്രതിമാസം 2,500 രൂപ വീതം ഒരു വര്‍ഷം 30,000 രൂപ നല്കുന്ന ഈ പദ്ധതിക്കായി ഐസി എഫ് ഘടകങ്ങള്‍ മൂന്ന് കോടി രൂപ വിനിയോഗിക്കും. സംഘടനയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന പ്രവാസി വായനയുടെ പത്താം വാര്‍ഷിക കാമ്പയിന് ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ഐ.സി.എഫ് യുഎഇ നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി ക ടാങ്കോട്, ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ,ഓര്ഗനൈസേഷന് സെല്‍ പ്രസിഡന്റ് ഉസ്മാന് സഖാഫി തി രുവത്ര, സെക്രട്ടറി അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍, ഐ.സി.എഫ് അബുദാബി സെന്ട്രല്പ്രസിഡന്റ് ഹംസ അഹ്സനി എന്നിവര്‍ പങ്കെടുത്തു.