മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
മസ്കത്ത് : കോഴിക്കോട് ജില്ലാ കമ്മിറ്റി ഷാഹി ഫുഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കെഎഫ്എല്‍ കപ്പ് 2024 ഡിസംബര്‍ 20ന് നടക്കും. ഒമാനിലെ പ്രമുഖരായ പതിനാറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ഷാഹി ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് അഷ്റഫ് നിര്‍വഹിച്ചു. അല്‍ സലാമ പോളി ക്ലിനിക് മാനേജിങ് ഡയരക്ടര്‍ ഡോ.സിദ്ദീഖ് തേവര്തുടുക ടൂര്‍ണമെന്റിനുള്ള ബോള്‍ കൈമാറി. ജേഴ്സി പ്രകാശനം പ്രമുഖ വ്യവസായി സുബൈര്‍ മുക്കവും ജില്ലാകമ്മിറ്റിയുടെ കലണ്ടര്‍ പ്രകാശനം മസ്കത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂരും നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അഷ്റഫ് നാദാപുരം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ പറമ്പത്ത് സ്വാഗതവും ഖാലിദ് കുന്നുമ്മല്‍ നന്ദിയും പറഞ്ഞു. ഷമീര്‍ പിടികെ,മുജീബ് കടലുണ്ടി,ഇബ്രാഹിം ഒറ്റപ്പാലം,അഷ്റഫ് പൊയിക്ക,എംടി അബൂബക്കര്‍,റസാഖ് പേരാമ്പ്ര പ്രസംഗിച്ചു.