
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ഷാര്‍ജ : ഷാര്‍ജയില്‍ വാണിജ്യമേഖലയില്‍ വളര്‍ച്ച കൈവരിച്ചതായി സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി. 2024 മൂന്നാം പാതത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചത്. ഷാര്‍ജയില്‍ ഈവര്‍ഷം ഇതുവരെ ഇഷ്യൂ ചെയ്തതും പുതുക്കിയതുമായ വാണിജ്യ ലൈസന്‍സുകളുടെ എണ്ണം 17,981 ആയി ഉയ ര്‍ന്നതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഈ കാലയളവില്‍ 16 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാ നായിട്ടുണ്ട്.
എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥയിലെ സുസ്ഥിര വളര്‍ച്ചയെ സൂചിപ്പിക്കുന്ന നിക്ഷേപങ്ങളില്‍ പ്രകടമായ വര്‍ധനവുണ്ടായതായി ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഡാറ്റ സ്ഥിരീകരിക്കുന്നുവെന്ന് ഷാര്‍ജ എക്കണോമിക് ഡവലപ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ്(എസ്ഇഡിഡി) ചെയര്മാന് ഹമദ് അലി അബ്ദുല്ല അല്‍മഹ മൂദ് പറഞ്ഞു.
ഷാര്‍ജയില്‍ ലഭ്യമായ നിക്ഷേപ അവസരങ്ങളില്‍ ബിസിനസ് മേഖലകള്‍ക്കുള്ള വിശ്വാസമാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം പാദത്തില്‍ 2,137 ലൈസന് സുകള് നല്കിയപ്പോള് പുതുക്കിയ ലൈസന്‍സുകള്‍ 15,844 ആയി വര്‍ധിച്ചതായി എസ്ഇഡിഡിയിലെ റ ജിസ്ട്രേഷന് ആന്‍ഡ് ലൈസന്‍സിങ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഖാലിദ് അല്‍സുവൈദി പറഞ്ഞു.
1,267 ലൈസന്‍സുകളില്‍ 605 പ്രൊഫഷണല്‍ ലൈസന്‍സുകള്‍, 126 വ്യാവസായിക ലൈസന്‍സുകള്‍, 76 ഇ-കൊമേഴ്സ് ലൈസന്‍സുകളും പുതുക്കിയവയില്‍ 9,991 വാണിജ്യലൈസന്സുകള്, 4,818 പ്രൊഫഷണല്‍ ലൈസന്‍സുകള്‍, 747 വ്യവസായ ലൈസന്‍സുകള്‍ എന്നിങ്ങനെയാണ്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വിവിധ മേഖലകളില്‍ ആരംഭിച്ച വന്‍ വികസന പദ്ധതികള്‍ എല്ലാ മേഖലകളിലും ശ്രദ്ധേയമായ നിക്ഷേപ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നതായി എസ്ഇഡിഡി ബ്രാഞ്ച് ഡയറക്ടര്‍ ഖല്‍ ഫാന്‍ അല്ഹെറാത്തി ചൂണ്ടിക്കാട്ടി.
ഖോര്‍ഫക്കാനില്‍ മൊത്തം 587 ലൈസന്‍സുകളും കല്‍ബ ബ്രാഞ്ച് 574 ലൈസന്‍സുകളും ദിബ്ബ അല്‍ഹിസ്ന്‍ ബ്രാഞ്ച് 106 ലൈസന്‍സുകളും പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.