27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നാളെ സിംഗപൂര്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി ലോറന്‍സ് വോംഗിന്റെ ക്ഷണപ്രകാരമാണ് ഹ്രസ്വ സന്ദര്‍ശനം. പ്രധാനമന്ത്രിയുമായും അഡ്വാന്‍സ്ഡ് ടെക്നോളജി,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,നഗരാസൂത്രണം തുടങ്ങിയ മേഖലകളില്‍ സിംഗപ്പൂരിലെ പ്രമുഖ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സിഇഒമാരുമായും ശൈഖ് ഖാലിദ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കും അവരുടെ ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന പരസ്പര താല്പര്യമുള്ള പ്രധാന മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും ചര്‍ച്ചകള്‍ നടക്കും