27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : പ്രവാസി യുവതയുടെ സാംസ്കാരിക ചിന്തകളും സര്‍ഗ വിചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവ് പതിനാലാമത് എഡിഷന് അബുദാബി സിറ്റി സോണ്‍തല സ്റ്റേജ് മത്സരങ്ങള്‍ ഇന്ന് അല്‍ വഹ്ദ ഫോക്ലോര് തിയേറ്ററില്‍ നടക്കും. പ്രൈമറി തലം മുതല്‍ 30 വയസ് വരെയുള്ള പ്രവാസികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. ഫാമിലി,യൂണിറ്റ്,സെക്ടര്‍ ഘടകങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികളാണ് സോണ്‍ തലത്തില്‍ മത്സരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 99 ഇന മത്സരങ്ങളില്‍ നിന്നായി അറുനൂറോളം പ്രതിഭകള്‍ പങ്കെടുക്കും. പ്രബന്ധ രചന,പുഡ്ഡിങ് മേക്കിങ്,കളറിങ് തുടങ്ങി പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്. സോണ്‍ തലത്തില്‍ വിജയിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് നവംബര്‍ 24ന് അബുദാബിയില്‍ നടക്കുന്ന യുഎഇ നാഷണല്‍ തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും.