ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
റിയാദ് : സഊദി അറേബ്യയില്‍ തൊഴില്‍, താമസ, അതിര്‍ത്തി നിയമ ലംഘങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ഒക്ടോബര്‍ 17 മുതല്‍ 23 വരെ നടത്തിയ പരിശോധനയില്‍ 20,896 പേരെ പിടി കൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈയിടെയായി രാജ്യത്തുടനീളം നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികളാണ് സഊദി ജവാസാത്ത് അധികൃതര്‍ സ്വീകരിച്ചു വരുന്നത്. റെസിഡന്‍സി (11,930), അതിര്‍ത്തി സുരക്ഷ (5649), തൊഴില്‍ നിയമം (3317) എന്നിങ്ങനെയാണ് വിവിധ തലങ്ങളില്‍ കണ്ടെത്തിയ നിയമ ലംഘനങ്ങള്‍. അനധികൃതമായി രാജ്യത്തേക്കുള്ള അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1374 പേരെയും അധികൃതര്‍ പിടികൂടി. ഇവരില്‍ 43 ശതമാനം യെമനികളും 55 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 107 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
നിയമ ലംഘകര്‍ക്ക് ജോലിയും അഭയവും നല്കിയ 24 പേരെ അറസ്റ്റ് ചെയ്തു. പിടികൂടിയവരില്‍ 1927 സ്ത്രീകളുമുണ്ട്. നിയമങ്ങള്‍ ലംഘിച്ചതിന് 8251പേരെ കസ്റ്റഡിയിലെടുക്കുകയും ശരിയായ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ രാജ്യങ്ങളുടെ എംബസികളുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു; 2,626 പേരോട് പുറപ്പെടുന്നതിന് ബുക്കിംഗ് ക്രമീകരണങ്ങള്‍ ചെയ്യാന്‍ പറഞ്ഞു, 11,774 പേരെ നാട്ടിലെത്തിച്ചു.
രാജ്യത്തിലേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനം, അവരെ അതിന്റെ പ്രദേശത്ത് എത്തിക്കുക, അവര്‍ക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്കുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളോ പാര്‍പ്പിടത്തിനായി ഉപയോഗിക്കുന്ന വീടുകളോ കണ്ട് കെട്ടുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാവുന്ന ഗുരുതരമായ കുറ്റ്മായിട്ടാണ് രാജ്യം കണക്കാക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
മക്ക, റിയാദ്, കിഴക്കന്‍ മേഖലകളില്‍ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999, 996 എന്നീ നമ്പരുകളിലും വിളിച്ച് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.