
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ഷാര്‍ജ : മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ സര്‍വതല സംഭാവനകളെ പുനര്‍ വായനക്ക് വിധേയമാക്കി ഷാര്‍ജ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സിഎച്ച് അനുസ്മരണം. അറിയുംതോറും അത്ഭുതമേറുന്ന നേതാവാണ് സിഎച്ച് മുഹമ്മദ് കോയ സാഹിബെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രമുഖ മാധ്യമപ്രവര്ത്തകന് ഡോ. അരുണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ പല പ്രമുഖ നേതാക്കളുടെയും നേതൃഗുണങ്ങള്‍ ഒരേ വ്യക്തിയില്‍ സമ്മേളിച്ച അപൂര്‍വതയാണ് സിഎച്ച് മുഹമ്മദ് കോയ സാഹിബെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അറിവിനോടുള്ള ജിജ്ഞാസയും മൗലാന അബ്ദുല്‍ കലാം ആസാദിന്റെ വിദ്യാഭ്യാസ വിപ്ലവ ചിന്തകളും, ഡോ. അംബേദ്കറിന്റെ അടിസ്ഥാനവര്‍ഗ പുരോഗതിക്കുള്ള ത്വരയും ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന ചിന്തകളും സിഎച്ച് മുഹമ്മദ് കോയയില്‍ സമ്മേളിച്ചിരുന്നുവെന്നു അദ്ദേഹം ഉദാഹരണ സഹിതം സമര്‍ത്ഥിച്ചു.
വായനയും എഴുത്തും യാത്രയും പല രാഷ്ട്രീയ നേതാക്കളിലും കാണാം. എന്നാല്‍ യാത്രകളെ ആസ്വദിക്കുകയും അത്തരം ആസ്വാദനത്തെ പുസ്തകങ്ങളാക്കി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ വിരളമാണ്. ഈ യാത്രകള്‍ വിനോദങ്ങളായിരുന്നില്ല, അറിയാനുള്ള അലച്ചിലായിരുന്നു സിഎച്ച് മുഹമ്മദ് കോയക്ക്. വിദ്യഭ്യാസം അവകാശമാക്കുന്നതിനെ കുറിച്ചാണ് വര്‍ത്തമാന കാലം ചിന്തിക്കുന്നത്. എന്നാല്‍ അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ വിദ്യഭ്യാസം സൗജന്യമാക്കി കാലങ്ങള്‍ക്ക് മുമ്പേ സഞ്ചരിച്ച ഭരണാധികാരിയായിരുന്നു സിഎച്ച് മുഹമ്മദ് കോയയെന്നും അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. ടികെ അബ്ബാസ് അധ്യക്ഷനായി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി.
സ്വതന്ത്ര ഭാരതത്തില്‍ മുസ്ലിംലീഗിന്റെ ആദര്‍ശം സ്വജീവിതം കൊണ്ട് പ്രകാശിപ്പിച്ച നേതാവാണ് സിഎച്ച് മുഹമ്മദ് കോയ സാഹിബെന്ന് പികെ നവാസ് പറഞ്ഞു. അഭിമാനകരമായ അസ്തിത്വം സാധ്യമാവണമെങ്കില്‍ വിദ്യഭ്യാസ മുന്നേറ്റം അനിവാര്യമാണെന്നും ജനാധിപത്യ സംവിധാനത്തില്‍ അതിന് രാഷ്ട്രീയമായി ശക്തമാവണമെന്ന തിരിച്ചറിവും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ ദര്‍ശനമാണ്. വിദ്യഭ്യാസമാണ് സര്‍വ പുരോഗതിയിലേക്കുമുള്ള ചവിട്ടുപടികളെന്ന സന്ദേശം മലബാറിലെ പിന്നാക്ക ജനതയുടെ രക്തധമനികളിലേക്ക് കുത്തി നിറച്ചു സിഎച്ച്.
ഓരോ ശ്വാസത്തിലും വിദ്യഭ്യാസം എന്ന മന്ത്രമാണ് സിഎച്ച് പ്രസരിപ്പിച്ചതെന്നും പികെ നവാസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ന് അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര ഡോ.അരുണ്‍ കുമാറിനും കെഎംസിസി ജില്ലാ പ്രസിഡന്റ് ടികെ അബ്ബാസ് പികെ നവാസിനും ജമാല്‍ കൊളക്കണ്ടത്തിലിന് ഡോ.അരുണ്‍ കുമാറും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്,ഷാര്‍ജ കെഎംസിസി ഭാരവാഹികളായ മുജീബ് തൃക്കണ്ണാപുരം,കെ.അബ്ദുറഹ്മാന് മാസ്റ്റര്‍,ടി.ഹാശിം, നസീര്‍ കുനിയില്‍,അബ്ദുല്ല മല്ലച്ചേരി,എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അല്‍ റസല്‍ പ്രസംഗിച്ചു. കെഎംസിസി ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി ഷമീല്‍ പള്ളിക്കര സ്വാഗതവും അഷ്റഫ് അത്തോളി നന്ദിയും പറഞ്ഞു.