സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളില്‍ സൈക്കിളുകള്‍ പൂട്ടിയിടരുത്; അപകടരഹിത ഗതാഗതം: ‘സുരക്ഷാ പാത 2’അബുദാബി പൊലീസ് ബോധവത്കരണം
ദുബൈ : ലോകവിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ ദുബൈയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ഷവും വന്‍വര്‍ധനവുണ്ടായി. അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ദുബൈയുടെ സ്ഥാനം എന്നും മികച്ചുതന്നെയാണെന്ന് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെയും യൂറോപ്പില്നിന്നുള്ളവരുടെയും ഒഴുക്ക് ദുബൈ ടൂറിസം മേഖലയില്‍ വന്കുതിച്ചുചാട്ടംതന്നെയാ ണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാല്നൂറ്റാണ്ടുമുമ്പുവരെ തൊഴില്തേടിയെത്തുന്നവരാണ് പ്രധാനമായും ഇവിടെ എത്തിയിരുന്നതെങ്കില്‍ രണ്ടുപതിറ്റാണ്ടിലേറെയായി ദുബൈ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി.
2023ലാണ് ദുബൈ നഗരം ഏറ്റവും കൂടുതല്‍ സഞ്ചാരികളെ വരവേറ്റത്. 17.15 ദശലക്ഷം സന്ദര്‍ശകരാ ണ് കഴിഞ്ഞവര്‍ഷം ഇവിടെയെത്തിയത്. ഈ വര്‍ഷം എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് ഇതുവരെയു ള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 11.93 ദശലക്ഷം പേരാണ് ഇവിടെയെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 7.5 ശതമാനം വര്‍ധനവുണ്ടായി. ലോകത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ലഘുവായ വിസാ സംവിധാനം, സുരക്ഷിതമായ ജീവിതം, മികച്ച താമസൗക ര്യങ്ങള്‍, വിപുലമായ ഷോപ്പിംഗ് സംവിധാനം, യാത്രാ സൗകര്യങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങളാണ് അ ന്താരാഷ്ട്ര സഞ്ചാരികളെ ദുബൈയിലേക്ക് ആകര്‍ഷിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ കണക്കുകള്‍കൂടി വരുന്നതോടെ ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്ന ത്. യുഎഇയിലെ ഏറ്റവും നല്ല കാലാവസ്ഥയും ആഘോഷങ്ങളുമുള്ള നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലായിരിക്കും. ഈവര്‍ഷം ജനുവരി-ആഗസ്റ്റ് കാലയള വില്‍ 76.2%ഹോട്ടല്‍ മുറികളില്‍ അതിഥികള്‍ എത്തിയെന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചുകൊണ്ട് ഹോ ട്ടല് വ്യവസായവും മികച്ച പ്രകടനം കാഴ്ചവച്ചു. ഹോട്ടല്‍മുറികളുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ട്. 2023 ഓഗസ്റ്റ് അവസാനംവരെ 814 ഹോട്ടലുകളിലായി 148,593 മുറികളാണുണ്ടായിരുന്നത്. എന്നാല്‍ 2024 ഓഗസ്റ്റ് അവസാനത്തോടെ ഇത് 824 ഹോട്ടലുകളിലും 151,388 മുറികളുമായി ഉയര്‍ന്നു. ഇത് ദുബൈ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ വളര്‍ച്ചയാണ് വ്യക്തമാക്കുന്നത്.
196 പഞ്ചനക്ഷത്ര ഹോട്ടലുകളും 275 ഫോര്‍സ്റ്റാര്‍ ഹോട്ടലുകളും ദുബൈയിലുണ്ട്. കൂടാതെ ഇതിനു താഴെയുള്ള നൂറൂകണക്കിന് ഹോട്ടലുകളുമുണ്ട്. ഹോട്ടല്‍ വ്യവസായ മേഖലയില്‍ കോവിഡിനുശേഷം കഴിഞ്ഞവര്‍ഷം വന്‍വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അബുദാബിയിലും ഈരംഗത്ത് വന്‍നേട്ടമാണ് കൈ വരിച്ചിട്ടുള്ളത്. ഹോട്ടല്മുറിയെടുക്കുന്നവരില് ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയില്‍നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ ഓരോവര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്രതലത്തി ലും വിനോദസഞ്ചാരമേഖല ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.