27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ജിസിസി നിവാസികള്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാന്‍ ഇ വിസ നിര്‍ബന്ധമെന്ന് സര്‍ക്കാര്‍. ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്,ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ്,പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അപേക്ഷകന്റെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് ഇലക്ട്രോണിക് വിസ അയക്കും. ഇത് പ്രവേശന തീയതി മുതല്‍ 30 ദിവസത്തെ താമസ വിസയാണ് അനുവദിക്കുന്നത് ആവശ്യമെങ്കില്‍ ഒറ്റത്തവണ 30 ദിവസത്തേക്ക് നീട്ടാനും സാധിക്കും.സ്പോണ്സര് യാത്ര ചെയ്യുന്നില്ലെങ്കില്‍ ജിസിസി പ്രവാസി താമസക്കാര്‍ക്കോ കുടുബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വിസ അനുമതി ലഭിക്കില്ല.ജിസിസി പൗരന്മാരോടൊപ്പം യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി 60 ദിവസമാണ്.