27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ദാറുല്‍ ബിര്‍റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ഞായറാഴ്ച ഇശാ നമസ്കാര ശേഷം ബര്‍ദുബൈ അല്‍ ഹുബൈദ റാഷിദ് ബിന്‍ മുഹമ്മദ് മസ്ജിദില്‍ ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിക്കും. ഷാര്‍ജ മസ്ജിദ് അസീസ് ഖത്തീബും പ്രമുഖ വാഗ്മിയുമായ ഹുസൈന് സലഫി ഷാര്‍ജയാണ് പ്രഭാഷകന്‍. മതകാര്യ വകുപ്പിന്റെ അനുമതിയോടെയാണ് പരിപാടി.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഏറ്റവും ഉന്നതമായ അവസ്ഥയിലും സാമ്പത്തിക അഭിവൃദ്ധിയുടെ എല്ലാവിധ സുഖസൗകര്യങ്ങളുണ്ടായിട്ടും മനുഷ്യന് ശാന്തി തേടി അലയുന്ന സാഹചര്യമാണ് വര്‍ത്തമാനകാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രശ്നത്തിലേക്കുള്ള ശാശ്വത പരിഹാരം നിര്‍ദേശിക്കുകയാണ് ‘ശാന്തി നേടാം ദിക്ര് ദുആകളിലൂടെ’ എന്ന വിഷയത്തിലൂടെയുള്ള പ്രഭാഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം മായിന്‍കുട്ടി അജ്മാന് നിര്‍വഹിച്ചു. അഷ്റഫ് പുതുശ്ശേരി, മുഹമ്മദ് യൂസഫ് ഖിസൈസ് പങ്കെടുത്തു. ്ര
പഭാഷണം കേള്‍ക്കാനെത്തുന്നവര്‍ക്ക് വിശാലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. ഷാര്‍ജ,അജ്മാന്,ദേര, ബര്‍ദുബൈ എന്നിവിടങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506743755 നമ്പറില്‍ ബന്ധപ്പെടുക.
1 Comment
Nepheeza
അൽഹംദുലില്ലാഹ്