കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : സിംഗപ്പൂരില്നടന്ന ഇന്റര്നാഷണല് ഷൂട്ടിങ് ചാമ്പ്യന്ഷിപ്പില് യുഎഇ പൊലീസ് ജേതാക്കളായി. സിംഗപ്പൂര് ഷൂട്ടിംഗ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില് ഇന്ത്യ ഉള്പ്പെടെ ഒമ്പത് രാജ്യങ്ങളില് നി ന്നുള്ള മത്സരാര്ത്ഥികള് പങ്കെടുത്തു. യുഎഇ, സിംഗപ്പൂര്, ഓസ്ട്രേലിയ, ഫിലിപ്പീന്സ്, ചൈന, ഹോങ്കോം ഗ്, മലേഷ്യ, തായ്ലന്റ് എന്നിവയാണ് മത്സരത്തില് പങ്കെടുത്ത മറ്റുരാജ്യങ്ങള്. അന്താരാഷ്ട്ര ടീമുകളുടെ കടുത്ത മത്സരങ്ങള്ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച യുഎഇ ടീമിനെ പോലീസ് സ്പോര്ട്സ് ഫെഡറേഷന് ഡിപ്പാര്ട്ട്മെന്റ് ഡയറക്ടര് ബ്രിഗേഡിയര് ഡോ.ഒമര് അല്ഖ യാല് അഭിനന്ദിച്ചു. പോലീസുദ്യോഗസ്ഥരുടെ കഴിവുകളും കാര്യക്ഷമതയും വര്ധിപ്പിക്കാന് ലക്ഷ്യമിട്ടു ള്ള യോജിച്ച പരിശ്രമങ്ങളുടെ ഫലമാണ് ഈ വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് പോലീസ് സ്പോ ര്ട്സ് ഫെഡറേഷന് ബോര്ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് ബ്രിഗേഡിയര് മുഹമ്മദ് ഹുമൈദ് ബിന് ദല്മൗജ് അല്ദാഹിരി പറഞ്ഞു. ഓപ്പണ് വിഭാഗം വ്യക്തിഗത ടാക്ടിക്കല് ഷൂട്ടിങ്് മത്സരത്തില് യുഎഇ പോലീസ് ടീമിലെ ക്യാപ്റ്റന് അലി അല്റഹ്മ ഒന്നാം സ്ഥാനവും ഫസ്റ്റ് ലെഫ്റ്റനന്റ് ഒമര് അല് ഹര്മൂദി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വനിതകളുടെ വ്യക്തിഗത വിഭാഗത്തില് ക്യാപ്റ്റന് ഹനാദി അല്കബൂരി ഒന്നാം സ്ഥാനവും ഫസ്റ്റ് വാറന്റ് ഓഫീസര് മറിയം അഹമ്മദ് മൂന്നാം സ്ഥാനവും നേടി. ഓപ്പണ് വിഭാഗം വ്യക്തിഗത പിപിസി മ ത്സരത്തില് ഫസ്റ്റ് വാറന്റ് ഓഫീസര് അബ്ദുല്ല സുലൈമാന് അല്നഖ്ബി ഒന്നാം സ്ഥാനവും ഫസ്റ്റ് ലെഫ് റ്റനന്റ് ഹംദ അല്ബലൂഷി മൂന്നാം സ്ഥാനവും നേടി. ടീം ഇനങ്ങളില് യുഎഇ പോലീസ് പുരുഷ ടീം ര ണ്ടാം സ്ഥാനവും വനിതാ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫസ്റ്റ് ലഫ്റ്റനന്റ് ഹംദ അല്ബലൂഷി, ക്യാപ്റ്റന് ഹനാദി അല്കബൂരി, ഫസ്റ്റ് ലെഫ്റ്റനന്റ് മറിയം അഹമ്മദ് എന്നിവര് ആദ്യമൂന്ന് വ്യക്തിഗത സ്ഥാനങ്ങളില് ആധിപത്യം പുലര്ത്തി. ഷൂട്ട്-ഓഫ് മത്സരത്തില് ആദ്യനാല് ഫൈനലിസ്റ്റുകളില് യുഎഇ പൊലീസ് ടീമിലെ ഫസ്റ്റ് ലെഫ്റ്റനന്റ് ഒമര് അല്ഹര്മൂദി വിജയിച്ചു.