27 മില്യണ് ഫോളോവേഴ്സ്
അബൂദാബി : സ്കൂള് ബസില് യാത്ര ചെയ്യുന്ന വിദ്യാര്ഥികളുടെ പൂര്ണ ഉത്തരവാദിത്തം സ്കൂളിനാണെന്ന് അബൂദബി വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. സ്കൂള്ബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏല്പിച്ചാലും സ്കൂളിന്റെ ഉത്തരവാദിത്തം ഒഴിവാകുന്നില്ലെന്നും വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് വ്യക്തമാക്കി. വിദ്യാര്ഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് അഡെക് പുറത്തിറക്കിയ നയത്തിലാണ് വിദ്യാര്ഥികളുടെ സുരക്ഷ പൂര്ണമായി സ്കൂളിനാണെന്നു വ്യക്തമാക്കുന്നത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സൂപ്പര്വൈസര് മാര്ക്കും ബസ് ഡ്രൈവര്മാര്ക്കും പരിശീലനം ഉറപ്പാക്കണം. വിദ്യാര്ഥികളുടെ പെരുമാറ്റം,അച്ചടക്കം എന്നിവ സൂകള് അധികൃതര് വിലയിരുത്തണം. ഇത്തരം കാര്യങ്ങളില് രക്ഷിതാക്കളുമായി സ്കൂള് ആശയവിനിമയം നടത്തണം.
11 വയസില് താഴെയുള്ള വിദ്യാര്ഥികളെ സ്റ്റോപ്പില് ഇറക്കുമ്പോള് രക്ഷിതാവിന്റെ സാന്നിധ്യം ബസ് സൂപ്പര്വൈസര് ഉറപ്പാക്കണം. വിദ്യാര്ഥികള് അല്ലാത്തവരെ ബസില് കയറ്റരുത്. 15 വയസിന് മുകളില് പ്രായമുള്ളവരെ സ്കൂള്ബസില് നിന്ന് സ്വീകരിക്കാന് മറ്റുള്ളവര്ക്ക് അനുമതിയുണ്ട്. എന്നാല് ഇതിനു രക്ഷിതാവിന്റെ അനുമതി പത്രം ആവശ്യമാണ്. സ്കൂള്ബസ് ഫീസ് അബൂദബി മൊബിലിറ്റിയും അഡെക്കും അംഗീകരിച്ചതാവണം. വിദ്യാര്ത്ഥികള്ക്ക് 80 കിലോമീറ്റര് കൂടുതലുള്ള യാത്രക്ക് സ്കൂള് ബസുകള്ക്കുപകരം ടൂറിസ്റ്റ് ബസുകള് ഉപയോഗിക്കാം എന്നും നിര്ദേശത്തില് പറയുന്നുണ്ട്.