27 മില്യണ്‍ ഫോളോവേഴ്സ്
ദിബ്ബ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ മുസ്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറക്ക് ദിബ്ബ കെ.എംസിസി വനിതാ വിങ്ങിന്റ നേതൃത്വത്തില്‍ സ്വീകരണം നല്കി. സ്ത്രീകള്‍ വീടകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിന്റെ ഉന്നമനത്തിനൊപ്പം സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളാനും കെഎംസിസി വനിതാ വിങ്് പോലുള്ള പ്ലാറ്റ് ഫോമുകള്‍ ഉപയോഗപ്പെടുത്തി സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മവിശ്വാസം ആര്‍ജിച്ചെടുക്കണമെന്ന് നജ്മ തബ്ഷീറ പറഞ്ഞു. വനിതാവിങ് പ്രസിഡന്റ് ഹസീന അബ്ദുല്ല അധ്യക്ഷയായി. ദിബ്ബ കെഎസിസി ആക്ടിങ് പ്രസിഡന്റ് അശ്റഫ് ഹാജി,ഡോ.സൈതലവി,ബദരിയ, സൈഫുന്നിസ,ഷമീറ നസീര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുഫൈറ ഹക്കീം സ്വാഗതവും നന്ദിയും പറഞ്ഞു.