
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന അബ്ബാസ് മൗലവിക്ക് അബുദാബി പാലക്കാട് ജില്ലാ കെഎംസിസി യാത്രയയപ്പ് നല്കി. അബുദാബി കെഎംസിസിയുടെ ദീര്‍ഘ കാല ആക്ടിങ് പ്രസിഡന്റ്,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗം,സുന്നി സെന്റര്‍ മദ്രസ ബോര്‍ഡ് ചെയര്മാന് എന്ന നിലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത അബ്ബാസ് മൗലവി,അബുദാബി കോസ്റ്റ് ഗാര്‍ഡിന് കീഴിലുള്ള മസ്ജിദിലെ ഇമാമായിരുന്നു. ജോലിത്തിരക്കുകള്‍ക്കിടയിലും അനാരോഗ്യം വക വെക്കാതെ കര്‍മനിരതനായിരുന്ന അദ്ദേഹം ദൗത്യനിര്‍വഹണത്തിലും സമയ നിഷ്ഠയിലും അഭിപ്രായ പ്രകടനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സ്വദേശികളും വിദേശികളുമായുള്ള നിരവധി പ്രമുഖ വ്യകതികളോടുള്ള അദ്ദേഹത്തിന്റെ പരിചയവും സംഘടനാ രംഗത്തെ മധ്യസ്ഥ സ്ഥാനവും സംഘടനക്ക് മുതല്‍ക്കൂട്ടായിരുന്നു. പ്രതിസന്ധി നാളുകളില്‍ ശക്തമായി സംഘടനക്കൊപ്പം ഉറച്ചുനിന്ന വ്യക്തിത്വമാണ്. യാത്രയയപ്പ് ചടങ്ങില്‍ എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുഹൈല്‍ നിസാമി പ്രാര്‍ത്ഥന നടത്തി. കെഎംസിസി ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടില്‍ അധ്യക്ഷനായി. അബുദാബി കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎച്ച് യൂസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ് പ്രഡിഡന്റ് റഷീദ് പട്ടാമ്പി,വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി,സെക്രട്ടറിമാരായ ഇടിഎം സുനീര്‍,അന്‍വര്‍ ചുള്ളിമുണ്ട,ഷാനവാസ് പുളിക്കല്‍ പ്രസംഗിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അഹമ്മദ്കുട്ടി,ഷംസുദ്ദീന് കൊലൊത്തൊടി,മുത്തലിബ് അരയാലന്‍,ഇന്ത്യന്‍ ഇസ്്്ലാമിക് സെന്റര്‍ ഭാരവാഹികളായ ജാഫര്‍ കുറ്റിക്കോട്,സുനീര്‍ പട്ടാമ്പി,മുന്‍ ഭാരവാഹികളായ സ്വാലിഹ് വാഫി,നാസര്‍ കുമരനല്ലൂര്‍,ജില്ലാ,മണ്ഡലം, മുനിസിപ്പല്‍,പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു. പാലക്കാട് ജില്ല,മണ്ണാര്‍ക്കാട്,പട്ടാമ്പി,കോങ്ങാട്,തൃത്താല, ഷൊര്‍ണൂര്‍,ഒറ്റപ്പാലം മണ്ഡലം കെഎംസിസികള്‍, തച്ചനാട്ടുകര പഞ്ചായത്ത്,അണ്ണാന്‍തൊടി ശാഖ കെഎംസിസി കമ്മിറ്റികള്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. അബ്ബാസ് മൗലവി സദസിനെ പൂര്‍വകാല ഓര്‍മകളിലേക്ക് കൊണ്ടുപോകുന്ന ഹൃദയസ്പര്‍ശിയായ മറുപടിപ്രസംഗം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കണ്ടമ്പാടി സ്വാഗതവും ട്രഷറര്‍ ഉനൈസ് കുമരനെല്ലൂര്‍ നന്ദിയും പറഞ്ഞു.