
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
കുവൈത്ത് സിറ്റി : കുവൈത്ത് സര്ക്കാരിന്റെ ‘സഹല്’ ആപ്പില് യാത്രാ നിരോധനം, വാടക കുടിശ്ശിക, ജലവൈദ്യുത ബില്ലുകള്, പിഴകള് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള് കൂടി ഏര്പ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. സ്വദേശികള്ക്കും താമസക്കാരായ വിദേശികള്ക്കും സാമ്പത്തിക കുടിശ്ശിക അടച്ച് യാത്രാവിലക്ക് നീക്കാന് ഇനിമുതല് ‘സഹല്’ ആപ്പ് പ്രയോജനപ്പെടുത്താം.
പ്രവാസികളിലധികവും വിമാനത്താവളത്തില് എത്തുമ്പോഴാണ് യാത്രാ വിലക്കുള്ള വിവരമറിയുക. പണമടക്കാനാവാതെ യാത്രമുടങ്ങുന്ന സാഹചര്യമാണ് അധികവും ഉണ്ടാകാര്. ‘സഹല്’ ആപ്പില് പിഴയൊടുക്കാന് സാഹചര്യമുണ്ടാകുന്നതോടെ പ്രവാസികളുടെ വലിയ തലവേദനയാണ് അവസാനിക്കുക. എന്നാല് ക്രിമിനല് കേസുള്ളവര്ക്ക് യാത്ര വിലക്ക് നീക്കാന് ‘സഹല്’ ആപ്പിലൂടെ സാധിക്കില്ല.