കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : സിറിയയിലെ ലബനീസ് അഭയാര്ത്ഥികള്ക്കും ലബനില് നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന സിറിയക്കാര്ക്കും യുഎഇ മെഡിക്കല് സഹായം നല്കി. അടിയന്തര മെഡിക്കല് ദുരിതാശ്വാസ സാധനങ്ങളുമായി ഇന്നലെ യുഎഇ ഒരു വിമാനം അഭയാര്ത്ഥികള്ക്കായി അയച്ചു. ‘യുഎഇ സ്റ്റാന്റ് വിത്ത് ലെബനന്’ ദേശീയ കാമ്പെയിനിന്റെ ഭാഗമാണ് സഹയാമെത്തിച്ചത്. ദുരിതമനുഭവിക്കുന്നവരോടുള്ള യുഎഇയുടെ മാനുഷിക പിന്തുണയും പ്രതിബദ്ധതയുമാണ് ഇത് അടയാളപ്പെടുത്തുന്നത്. ഒക്ടോബര് 4 മുതല് യുഎഇ 14 വിമാനങ്ങളാണ് സഹായ സാധനങ്ങളുമായി അയച്ചത്. ഇതില് 12 എണ്ണം ലെബനനിലേക്കും രണ്ടെണ്ണം സിറിയയിലേക്കുമാണ്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെ നിര്ദേശ പ്രകാരം വൈസ് പ്രസിഡന്റ് ശൈഖ് മന്സൂര് ബിന് സായിദ് അല് നഹ്യാന്റെ നേതൃത്വത്തിലാണ് ദുരന്തബാധിതരെ യുഎഇ ചേര്ത്തുനിര്ത്തുന്നത്. ലെബനന് ജനതയ്ക്ക് സഹായഹസ്തം നീട്ടാനുള്ള യുഎഇയുടെ പ്രതിബദ്ധത വികസനകാര്യ,വിദേശകാര്യ സഹമന്ത്രി സുല്ത്താന് മുഹമ്മദ് അല് ഷംസി ആവര്ത്തിച്ചു. യുഎഇയുടെ മാനുഷിക തത്വങ്ങളും ഐക്യദാര്ഢ്യത്തിന്റെയും സഹകരണത്തിന്റെയും ആഴത്തില് വേരൂന്നിയ മൂല്യങ്ങള്ക്കും അദ്ദേഹം അടിവരയിട്ടു. ആവശ്യമുള്ളവരെ സഹായിക്കാന് ഒന്നിക്കുന്ന യുഎഇ സമൂഹത്തിന്റെ വൈവിധ്യമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. നിലവിലെ യുദ്ധങ്ങളും സംഘട്ടനങ്ങളും ബാധിച്ച സമൂഹങ്ങളുടെ വീണ്ടെടുപ്പ് ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷ,സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇ പ്രതിജ്ഞാബദ്ധമാണ്. കൂടാതെ, സിറിയയിലെ ലെബനീസ് അഭയാര്ഥികള്ക്കും അവരുടെ രാജ്യത്തേക്ക് മടങ്ങുന്ന സിറിയക്കാര്ക്കും 40 ടണ് അധിക ഭക്ഷ്യസാധനങ്ങള് അയയ്ക്കാന് യുഎഇ പ്രവര്ത്തിക്കുന്നുണ്ടെന്നും അല് ഷംസി പറഞ്ഞു.