27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : റോഡ് നവീകരണത്തിനുള്ള 18 കരാറുകളില്‍ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്മഷാന് ഒപ്പുവച്ചു. 400 ദശലക്ഷം ദീനാറിന്റെ വന്‍ പദ്ധതിയില്‍ സമഗ്രമായ റോഡ് നിര്‍മാണവും റോഡ് അറ്റകുറ്റപ്പണികളും റോഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ദീര്‍ഘായുസ്സും ഗുണനിലവാരവും ഉറപ്പാക്കാനാവശ്യമായ കാര്യങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്. പദ്ധതി പ്രകാരമുള്ള കരാര്‍ തുര്‍ക്കി സ്ഥാപനമായ ലിമാക്കും ഖത്തറില്‍ നിന്നുള്ള കമ്പനിയും മറ്റു പ്രാദേശിക കമ്പനികളും ഉള്‍പ്പെടെയുള്ള വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടാണ് നടപ്പില്‍ വരുത്തുന്നത്.
സാല്‍മി റോഡ്, അബ്ദലി റോഡ് മറ്റു പ്രധാന റൂട്ടുകളായ ഒന്നാം റിങ് റോഡ് മുതല്‍ സെവന്ത് റിങ് റോഡ് വരെ സമഗ്രമായ അറ്റകുറ്റപ്പണികള്‍, അതോടൊപ്പം വെള്ളപ്പൊക്ക മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിന് മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളുടെ പരിപാലനം, കൂടാതെ തെരുവ് വിളക്കുകളുടെ നവീകരണം തുടങ്ങി കാര്യങ്ങള്‍ കരാറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
റോഡ് ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട ആശയവിനിമയ ശൃംഖലയിലെ മെച്ചപ്പെടുത്തലിന്റെ ഭാഗമായി നടപ്പാത ഉള്‍പ്പെടെയുള്ള നവീകരണവും നടക്കും. അറ്റകുറ്റപ്പണികള്‍ക്കായി ചില റോഡുകള്‍ ഉടന്‍ അടയ്ക്കുന്നതിനാല്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് കമ്മ്യൂണിറ്റി സഹകരണ മന്ത്രി അല്മഷാന് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.
വികസന പ്രവര്‍ത്തന പ്രക്രിയ സുഗമമാക്കുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും ഈ സഹകരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുവൈത്തിലെ ആറ് ഗവര്‍ണറേറ്റുകളിലും റോഡ് സുരക്ഷയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഈ കരാറുകള്‍ കുവൈത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു സുപ്രധാന നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നു. എല്ലാവര്ക്കും കൂടുതല്‍ വിശ്വസനീയമായ ഗതാഗത ശൃംഖല ഉറപ്പാക്കിക്കൊണ്ട്, മെച്ചപ്പെട്ട കണക്റ്റിവിറ്റി നല്‍കാനും ജനസംഖ്യയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി അധികാരികള്‍ അറിയിച്ചു.