27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ട്രാഫിക് നിയമത്തില്‍ ഭേദഗതിവരുന്നു. നിയമ ലംഘകര്‍ക്കുള്ള പിഴ കുത്തനെ വര്‍ധിപ്പിക്കുന്ന രീതിയലാണ് പുതിയ ഭേദഗതി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പിഴ 70 ദിനാറും സിഗ്നല്‍ ലംഘിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴ 150 ദിനാറും ഈടാക്കും. പുതിയ ട്രാഫിക് നിയമത്തിനുള്ള കരട് അന്തിമരൂപം നല്കി മന്ത്രിസഭയില്‍ സമര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷന്‍സ് വിഭാഗം ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമത്തിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമത്തില്‍ എല്ലാ പിഴകളും സമഗ്രമായി പരിഷ്കരിച്ചിട്ടുണ്ട്, ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 15 ദിനാറായി നിശ്ചയിച്ചിട്ടുണ്ട്. മേജര്‍ ജനറല്‍ അല്‍ഖുദ്ദ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കുവൈത്തിലെ മരണകാരണങ്ങളില്‍ വാഹനാപകടങ്ങള്‍ രണ്ടാം സ്ഥാനത്താണ്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആത്യന്തികമായി ജീവന് രക്ഷിക്കുന്നതിനും വേണ്ടിയാണ് കര്‍ശനമായ പിഴകള്‍ ഏര്‍പ്പെടുത്തുന്നത്. കുവൈത്തിലെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പായാണ് ട്രാഫിക് നിയമത്തിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ സൂചിപ്പിക്കുന്നത്.