മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ഷാര്‍ജ : തെരുവുകളില്‍ കുറഞ്ഞ വിലയ്ക്ക് വില്പന നടത്തുന്ന അനധികൃത കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. യുഎഇ ഭരണകൂടം നിരന്തരമായി അനധികൃത തെരുവ് കച്ചവടം നിരീക്ഷിക്കുന്നുണ്ടെങ്കിലും പലയിടത്തും ഇത്തരം സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് മുനിസിപ്പാലിറ്റിയും പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാന്‍ എല്ലാവരും തയാറാകണം.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങള്‍ എത്രത്തോളം ഉപയോഗപ്രദമാണെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഇവിടങ്ങളില്‍ വ്യാജ ഉത്പന്നങ്ങളും പഴകിയതും കാലാവധി കഴിഞ്ഞതുമായ സാധനങ്ങളും വില്‍ക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. ഇത്തരം വിലക്കുറവില്‍ പ്രലോഭിതരാകരുതെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. 2023 മുതല്‍ പ്രാദേശിക വിപണികളില്‍ നടത്തിയ 4,000ലധികം പരിശോധനകളില്‍ 620 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി യുഎഇ അധികൃതര്‍ വെളിപ്പെടുത്തി. നൂറുകണക്കിന് വ്യാജ, കോപ്പി ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.റാസല്‍ഖൈമയില്‍ ബ്രാന്‍ഡഡ് കമ്പനികളുടെ വ്യാജ ഷാംപൂ, ലിപ്സ്റ്റിക്കുകള്‍,മറ്റു സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിരവധി പെട്ടികള്‍ നിറഞ്ഞ രണ്ട് വെയര്‍ഹൗസുകള്‍ അധികൃതര്‍ കണ്ടെത്തുകയും ഉടമയില്‍ നിന്ന് 23 മില്യണ്‍ ദിര്‍ഹം കണ്ടുകെട്ടുകയും ചെയ്തിരുന്നു.