27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ദീപാവലി ആഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് അധികൃതര്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും വിസ്മയക്കാഴ്ചകളുമായി അടുത്തമാസം ഏഴുവരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. അല്‍ സീഫിലും ഗ്ലോബല്‍ വില്ലേജിലും വിവിധ പരിപാടികള്‍ അരങ്ങേറും. അല്‍ സീഫില്‍ വെള്ളിയാഴ്ചയും ഗ്ലോബല്‍ വില്ലേജില്‍ വെള്ളി മുതല്‍ ഞായര്‍ വരെയും അടുത്തമാസം ഒന്ന്, രണ്ട് തീയതികളിലും വെടിക്കെട്ട് നടക്കും. ഗായകന് തൗസീഫ് അക്തറിന്റെ സംഗീത പരിപാടികളും റൊമേഷ് രംഗനാഥന്റെ ഹാസ്യ പ്രകടനങ്ങളും നടക്കും.