27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : വാണിജ്യ,വ്യവസായ സ്ഥാപനങ്ങളും വില്പന കേന്ദ്രങ്ങളും നല്കുന്ന ഇന്‍വോയ്സ്,റസീപ്റ്റ് എന്നിവകളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഈ നിയമം എല്ലാ ഇടപാടുകള്‍ക്കും ബാധകമാണ്. വാണിജ്യ മേഖലയില്‍ ഭാഷയുടെ ഉപയോഗത്തില്‍ സുതാര്യത ഉറപ്പുവരുത്തുമെന്ന് മന്ത്രലയം അറിയിച്ചു. അറബിക് നിര്‍ബന്ധമാണെങ്കിലും അന്താരാഷ്ട്ര ഉപഭോക്താക്കളുമായി ഇടപഴകുന്ന സ്ഥാപനങ്ങള്‍ക്ക് ഇംഗ്ലീഷ് പോലുള്ള ഒരു അധിക ഭാഷ കൂടി ചേര്‍ക്കാവുന്നതാണ്. ഈ നിയമവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ക്കോ മാര്ഗ്ഗനിര്ദേശങ്ങള്ക്കോ,വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍, മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് അധികൃതര്‍ അറിയിച്ചു.