27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിപുലമായ റെയിഡുകളില്‍ അനധികൃത കുടിയേറ്റക്കാരായ 21,190 പേരെ ഇതിനകം പിടികൂടി നാടുകടത്തിയാതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍സബാഹിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് വ്യാപക റെയിഡ് നടന്നത്. വിദേശികളുടെ ജനവാസ കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. താമസ രേഖകളില്ലാതെ നിയമ വിരുദ്ധ കുടിയേറ്റം തുടരുന്ന 11,970 പേര് പിഴയൊടുക്കി താമസ രേഖകള്‍ ശരിയാക്കിയാതായി മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക രേഖകളുടെ വ്യാജ കോപ്പികള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ 59 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്രിമ കമ്പനികളുണ്ടാക്കി വ്യാജമായി വിസയുണ്ടാക്കിയ നിരവധി കേസുകള്‍ അന്വേഷണ സംഘത്തിനായി കൈമാറിയിട്ടുണ്ട്. അനധികൃതമായി റെസിഡന്‍സി പര്‍മിറ്റുകള്‍ നേടുന്നതിന് സഹായിച്ച വ്യക്തികള്‍ക്കും കമ്പനികള്‍ക്കും എതിരെ 506 കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്.