
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി : യുഎഇയിലെ ആദ്യത്തെ ഹൃദയ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. അബുദാബി ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെ എം42 ഗ്രൂപ്പിന്റെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലാണ് പള്‍മണറി ഹൈപ്പര്ടെന്ഷന് ബാധിച്ച 56 കാരിയായ എമിറാത്തി യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. ആഗോള ആരോഗ്യ സംരക്ഷണ കേന്ദ്രമായി മാറാനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് നേട്ടം പ്രതിഫലിപ്പിക്കുന്നത്. കഠിനമായ പള്‍മണറി ഹൈപ്പര്‍ടെന്‍ഷനുള്ള രോഗിയുടെ ഹൃദയത്തിന്റെ വലിപ്പവും പെറ്റൈറ്റ് ഫ്രെയിമും കാരണം ഹൃദയവും ഇരട്ട ശ്വാസകോശവും മാറ്റിവയ്ക്കല്‍ ആവശ്യമായിരുന്നു. രോഗിയുടെ അവസ്ഥ മരുന്നുകളോട് പ്രതികരിക്കുന്നത് നിര്‍ത്തുകയും സങ്കീര്‍ണമായ ശസ്ത്രക്രിയാ ഇടപെടല്‍ ആവശ്യമായി വരികയും ചെയ്തതായി കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ്
ഡോ. ഫാദി ഹമദ് പറഞ്ഞു.