ബശറുല് അസദും ഭാര്യ അസ്മയും വേര്പിരിയുന്നു
ദുബൈ : റോഡപകടത്തില് മരിച്ച വ്യക്തിയെ തിരിച്ചറിയാന് ദുബൈ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ശൈഖ് മുഹമ്മദ് ബിന് സായിദ് റോഡില് ഷാര്ജയിലേയ്ക്ക് പോകുന്ന ഭാഗത്താണ് അപകടമുണ്ടായത്. ആളെ തിരിച്ചറിയാനുള്ള യാതൊരു രേഖയും മൃതദേഹത്തോടൊപ്പം ലഭിച്ചിരുന്നില്ല. മൃതദേഹം ജനറല് ഡിപ്പാര്ട്ട്മെന്റ് ഓഫ് ഫോറന്സിക് ആന്റ് ക്രിമിനോളജിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇയാളെ അന്വേഷിച്ച് ആരും ഇതുവരെ എത്തിയിട്ടില്ലെന്നും ദുബൈ പൊലീസ് അധികൃതര് അറിയിച്ചു. ഖിസൈസ് പൊലീസാണ് കേസന്വേഷിക്കുന്നത്. മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര് 901 എന്ന നമ്പറില് പൊലീസിനെ അറിയിക്കണം.