27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി കെഇഎഫ്എയുമായി സഹകരിച്ചു സംഘടിപ്പിച്ച എമിക്കോ സൂപ്പര്‍ ലീഗ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കോര്‍ണര്‍ വേള്‍ഡ് എഫ്സി ജേതാക്കളായി. അബുദാബി ഹുദൈരിയാത്ത് 321 സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ യുഎഇയിലെ 24 പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. മത്സരത്തില്‍ അല്‍ സബാഹ് ഓയില്‍ അജ്മാന് എഫ് സി റണ്ണറപ്പ് ആയി. യുഎഇ സിബിഎസ്ഇ അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ അബുദാബി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും പരിശീലകനെയും ചടങ്ങില്‍ ആദരിച്ചു.
ടൂര്‍ണമെന്റിന് മുന്നോടിയായി നൂറിലധികം വളണ്ടിയേഴ്സ് അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടന്നു. ഉദ്ഘടന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് റാഷിദ് തൊഴലില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുനീര്‍ ഉദ്ഘടനം ചെയ്തു. നജീബ് കാന്തപുരം എംഎല്‍എ, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി, നൂറുദ്ദീന്‍ തങ്ങള്‍,മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍,ജില്ലാ ഭാരവാഹികളായ അശ്റഫ് അലി,മുനീര്‍ മാമ്പറ്റ,ഷാഹിദ് ബിന്‍ മുഹമ്മദ്,സൈദ് മുഹമ്മദ്,കെഇഎഫ്എ പ്രധിനിധി ബൈജു ജാഫര്‍,ലുലു ഗ്രൂപ്പ് പിആര്‍ഒ അഷ്റഫ്,ഡോ.ധനലക്ഷ്മി,ജംഷീര്‍ സ്വീറ്റ് വേള്‍ഡ്,അല്‍ അബീര്‍ പ്രതിനിധി ഹാഷിഫ്,അന്‍സാര്‍ മോട്ടോ ഹബ് എന്നിവര്‍ പ്രസംഗിച്ചു. ‘കോട്ടക്കല്‍ തക്കാരം’ എന്ന പേരില്‍ വനിതാ വിങ് സ്റ്റേഡിയത്തില്‍ ഒരുക്കിയ ഫുഡ് കോര്‍ട്ട് ശ്രദ്ധേയമായി. നൂറുകണക്കിന് ഫുട്ബാള്‍ പ്രേമികള്‍ മത്സരം വീക്ഷിക്കാനെത്തിയിരുന്നു.
മണ്ഡലം കെഎംസിസി ഭാരവാഹികളായ അലി കോട്ടക്കല്‍, ഫാറൂഖ് കോനോട്ടില്‍,അഷ്റഫ് കെ.കെ,ഹമീദ് കോട്ടൂര്‍,മജീദ് ചിറക്കല്‍,ഷംസുദ്ദീന് പൊന്മള,ഫിറോസ് ബാബു, സബീല്‍ പരവക്കല്‍,അഷ്റഫ് ബക്കര്‍,വനിതാ കെഎംസിസി ഭാരവാഹികളായ നസ്മിജ ഇബ്രാഹിം, സൈബുന്നീസ,നസീബ നദീര്‍,സമീറ അസീസ്,റോബിന ഹാരിസ്,ഷമീഹ ഷെറിന്,ഹംന സംജീദ്, ഫാബി,നജ്മ ഇഖ്ബാല്‍,ഫൗസിയ,ഹാല,നസീബ ഫൈസല്‍,സീനത്ത് മുസ്തഫ,നസീഫ ഫവാസ്,നജ്റീന,സമീഹ,ലുബൈബ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറര്‍ അബ്ദുസ്സലാം നന്ദിയും പറഞ്ഞു.