ഇത്തിഹാദ് ട്രെയിനില്‍ സജ്ജീകരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍
ഷാര്‍ജ : ‘കാരുണ്യത്തിന്റെ 50 വര്‍ഷത്തെ, സേവനത്തിന്റെ 45 വര്‍ഷം പ്രണമിക്കുന്നു’ പത്മശ്രീ എംഎ യൂസഫലിക്ക് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ ആദരം. ഐഎഎസ് ഓണം @45 പരിപാടിയില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കിയാണ് എംഎ യൂസഫലിക്ക് ആദരം സമര്‍പ്പിച്ചത്. കരുണ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളെന്ന് മറുപടി പ്രസംഗത്തില്‍ പത്മശ്രീ എംഎ യൂസഫലി പറഞ്ഞു. എന്നും ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക താത്പര്യം കാണിക്കുന്നവരാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് മതക്കാര്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷം യുഎഇയിലുണ്ട്. സെക്യൂലറിസത്തെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്നു ഈ രാജ്യം. ഗള്‍ഫ് ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമ കാര്യങ്ങള്‍ ചര്ച്ചയാവാറുണ്ടെന്നും എംഎ യൂസഫലി പറഞ്ഞു. പ്രവാസികള്‍ക്ക് അധ്വാനിക്കാനും സാമ്പാദ്യം നാട്ടിലെത്തിക്കാനും മനസ്സും രാജ്യത്തിന്റെ വാതിലുകളും തുറന്നിട്ടവരാണ് യുഎഇ ഭരണാധികാരികളെന്നും എംഎ യൂസഫലി അഭിപ്രായപ്പെട്ടു.