കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അജ്മാന് : യുവാക്കള്‍ക്കിടയില്‍ പെട്ടന്നുള്ള മരണവും മാനസിക പിരിമുറക്കവും ഷുഗര്‍,കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ സര്‍വസാധാരണയായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ കാമ്പയിനുമായി അജ്മാന് മലപ്പുറം ജില്ലാ കെഎംസിസി. യുവാക്കളെയും പ്രായമുള്ളവരെയും പങ്കെടുപ്പിച്ച് രാവിലെ 5.45ന് തുടങ്ങുന്ന വ്യായാമ മുറകളിലൂടെ പുത്തനുണര്‍വും മാനസിക ഉല്ലാസവും ഉണ്ടാക്കുന്ന തരത്തിലാണ് കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ‘ഫജ്ര്‍ ക്ലബ്ബ്’ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ലോഗോ പ്രകാശനം അജ്മാന് കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹീംകുട്ടി കിഴിഞ്ഞാലില്‍ യൂണിയന് റോസ്റ്റര്‍ എംഡി മന്‍സൂറും കെഎംസിസി മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്്മാനും ചേര്‍ന്ന് നിര്‍വഹിച്ചു. സംസ്ഥാന,ജില്ലാ,മണ്ഡലം നേതാക്കള്‍ പങ്കെടുത്തു.