ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
കുവൈത്ത് സിറ്റി : 198 കുവൈത്ത് പൗരന്മാരുടെ പൗരത്വം റദ്ദാക്കാന് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് പൗരത്വത്തിനായുള്ള ഹയര് കമ്മീഷനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പൗരത്വ റദ്ദാക്കലിന് കാരണങ്ങളോ വിശദാംശങ്ങളോ നല്കിയില്ല. ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല് യൂസഫ് അല് സബാഹിന്റെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ് തീരുമാനം. കാബിനറ്റ് യോഗം അംഗീകാരം നല്കുന്നതോടെ മാത്രമെ തീരുമാനം പ്രാബല്യത്തില് വരികയുള്ളൂ. കഴിഞ്ഞ ഏതാനും മാസങ്ങള്ക്കുള്ളില് നൂറുകണക്കിന് പൗരന്മാരുടെ പൗരത്വമാണ് വിവിധ കാരണങ്ങളില് റദ്ദാക്കപ്പെട്ടത്. കുവൈത്തിലെ വിവിധ ഗവര്ണറേറ്റുകളില് നടത്തിയ പരിശോധനയില് 146 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികള് തിങ്ങിപ്പാര്ക്കുന്ന ഖൈത്താന്, അബ്ബാസിയ്യ, ഫര്വാനിയ, മഹ്ബൂല, തുടങ്ങിയ ഇടങ്ങളില് ഒരേസമയമാണ് റെയ്ഡ് നടന്നത്. താമസാനുമതി കാലഹരണപ്പെട്ട 21 പേര്, രേഖകളില്ലാത്ത 32 പേര്, ഒളിവില് കഴിയുന്ന 16 പേര്, മറ്റു നിയമലംഘനങ്ങള്ക്ക് അധികാരികള് അന്വേഷിക്കുന്നവര് ഉള്പ്പെടെ 146 പേരാണ് പിടിയിലായത്. അനധികൃത താമസക്കാര്ക്ക് രാജ്യം വിടാനുള്ള മൂന്നു മാസക്കാലം നീണ്ടു നിന്ന പൊതുമാപ്പ് ജൂണ് അവസാനത്തോടെ അവസാനിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ലളിതമായ വ്യവസ്ഥകളില് കരിമ്പട്ടികയില് പെടാതെ കുവൈത്ത് വിടാനോ താമസം നിയമ വിധേയമാക്കണോ ഉള്ള അവസരമാണ് കുവൈത്ത് സര്ക്കാര് നല്കിയിരുന്നത്. ഇത് പ്രയോജനപ്പെടുത്താതെ നിയമവിരുദ്ധമായി കുവൈത്തില് തുടരുന്നവര്ക്കെതിരെ കര്ശന നടപടിയാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്.