27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്നുമായി ഫോണ്‍ സംഭാഷണം നടത്തി. ഗസ്സയിലും ലെബനനിലും ഉടനടി വെടിനിര്‍ത്തലിന്റെ പ്രാധാന്യവും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സിവിലിയന്മാര്ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു. യുദ്ധക്കെടുതിയില്‍ പ്രയാസപ്പെടുന്നവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് സുരക്ഷിതമായ മാനുഷിക സഹായം ഉറപ്പാക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മാനുഷിക പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തില്‍ അധിഷ്ഠിതമായ ന്യായവും സമഗ്രവും ശാശ്വതവുമായ സമാധാനത്തിന് വേണ്ടി വാദിക്കുന്നതോടൊപ്പം, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സംഘര്‍ഷത്തിന്റെ വ്യാ പനം തടയുന്നതിനും മേഖലയിലെ സംഘര്‍ഷങ്ങള്‍ തടയുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും അടിവരയിട്ടു. യുഎഇയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെടുത്തുന്നതായിരുന്നു സംഭാഷണം. മറ്റു പ്രാദേശിക,അന്തര്‍ദേശീയ വിഷയങ്ങളും സംഭാഷണത്തില്‍ വിഷയീഭവിച്ചു.