കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മിലന് : ഇറ്റലിയിലെ മിലനില് സമാപിച്ച 75ത് അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്കല് കോണ്ഗ്രസില് യുഎഇ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചു. ദേശീയ ബഹിരാകാശ മേഖലയിലെ ഏറ്റവും പുതിയ നാഴികക്കല്ലുകളും പ്രധാന പദ്ധതികളും അവതരിപ്പിക്കുന്ന പൂര്ണ ബഹിരാകാശ പവലിയനുമായാണ് യുഎഇ ആദ്യമായി കോണ്ഗ്രസില് പങ്കെടുത്തത്. ബഹിരാകാശ നവീകരണം,വികസനം, സുസ്ഥിരത എന്നിവയില് യുഎഇയുടെ നേതൃത്വത്തെ പവലിയന് എടുത്തുകാട്ടി. യുഎഇ പവലിയനില് നിരവധി പ്രതിനിധി സംഘങ്ങളും ഉന്നത ഉദ്യോഗസ്ഥരും ബഹിരാകാശയാത്രികര്,ശാസ്ത്രജ്ഞര്, ഗവേഷകര് ബഹിരാകാശ ഏജന്സികളിലെ ഉദ്യോഗസ്ഥര് ഉള്പ്പെടെ 4,000ത്തിലധികം പേരാണ് സന്ദര്ശകരയെത്തിയത്. ബഹിരാകാശ രംഗത്തെ യുഎഇയുടെ നേട്ടങ്ങളിലുള്ള ആഗോള താല്പര്യവും അന്തര്ദേശീയ വേദിയിലെ സുപ്രധാന പങ്കുമാണ് സന്ദര്ശകരെ പവലിയനിലേക്ക് ആകര്ഷിച്ചത്. ഐഎസി 2024ലെ യുഎഇ സ്പേസ് പവലിയന് മികച്ച ഡിസൈനിനുള്ള അവാര്ഡ് നേടി. കോണ്ഗ്രസിനില് എമിറാത്തി വിദഗ്ധരും സംഘടനകളും 15 ശാസ്ത്ര പ്രബന്ധങ്ങള് അവതരിപ്പിക്കുകയും 20ലധികം സെഷനുകള് നയിക്കുകയും ചെയ്തു. യുഎഇയുടെ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ച് ധാരണാപത്രങ്ങളില് ഒപ്പുവെക്കുന്നതിനും യുഎഇ സ്പേസ് പവലിയന് സാക്ഷ്യം വഹിച്ചു.