
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
ദുബൈ : ഡ്രൈവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും റീചാര്‍ജ് ചെയ്യാന്‍ റോബോട്ടിനെ അവതരിപ്പിച്ച് അബൂദബിയിലെ ദേശീയ പെട്രോളിയം കമ്പനിയായ അഡ്നോക്. ദുബൈയില്‍ നടക്കുന്ന ജൈറ്റെക്സ് പ്രദര്‍ശനത്തിലാണ് കമ്പനി ആദ്യമായി റോബോട്ടി നെ അവതരിപ്പിച്ചത്. മിഡിലീസ്റ്റില്‍ ആദ്യ മായാണ് ഇത്തരമൊരു പരീക്ഷണം. െ്രെഡവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും പെട്രോള്‍ സ്റ്റേഷനിലെ ബേയില്‍ നിര്‍ത്തിയാല്‍ മതി. വാഹനത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കാര്യങ്ങള്‍ റോബോട്ട് നിര്‍വഹിക്കും.നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയിലാണ് റോബോട്ടുകള്‍ പ്രവര്‍ത്തിക്കുക.പെട്രോള്‍ സ്റ്റേഷനില്‍ എത്തുന്ന വാഹനത്തി ന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് റോബോട്ടുക ള്‍ ഇന്ധനം നിറക്കുകയോ ഇ.വി. വാഹനങ്ങളാ ണെങ്കില്‍ ചാര്‍ജ് ചെയ്യുകയോ ചെയ്യും. ചാര്‍ജി ങ് പോയന്റുകളുടെ എണ്ണം 100ലധികമാക്കിയിട്ടു ണ്ട്. ഈ വര്‍ഷം അവസാനത്തോടെ അത് 150 200ലെത്തിക്കാനാണ് പദ്ധതി.