ദുബൈ മാരത്തണ്‍ : മെട്രോ സമയം നീട്ടിയതായി ആര്‍ടിഎ
ഷാര്‍ജ : പാര്ക്കിങ്ങിടങ്ങളിലെ വാഹനം കഴുകല്‍, നടപടി കര്‍ശനമാക്കി ഷാര്‍ജ നഗര സഭ. നിരവധി വാഹന ഉടമകള്‍ക്ക് പിഴ. രാത്രി സമയങ്ങളില്‍ തുറസ്സായ ഇടങ്ങളിലെ പാര്‍ക്കിങ് സ്ഥലത്ത് വാഹനം കഴുകുന്നവരെ കണ്ടെത്തുന്നതിന് ഷാര്‍ജ നഗര സഭ വ്യാപക പരിശോധന ആരംഭിച്ചു. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ നിരന്തര പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കുടുങ്ങിയത്. അംഗീകൃത സര്‍വ്വീസ് സെന്ററുകള്‍ അല്ലാതെ നിരത്തുകളിലെയും മറ്റും പാക്കിങ് ഇടങ്ങളില്‍ വാഹനം കഴുകുന്നത് ഷാര്‍ജ നഗര സഭ കുറ്റമായി കണക്കാക്കുന്നു. സര്‍വ്വീസ് സെന്ററുകളിലെ അധിക ചാര്‍ജും പോയി വരാനുള്ള സമയ നഷ്ടവും പരിഗണിച്ച് പലരും പാര്‍ക്കിങ്ങ് സ്ഥലത്ത് വാഹനം കഴുകാന്‍ ഏല്പിക്കാന് മുതിരുന്നു.
റെസിഡെന്‍ഷ്യല്‍ കെട്ടിടങ്ങളിലെ വാച്ച്മാന്മാരാണ് പ്രധാനമായും ഇത്തരത്തില്‍ അനധികൃതമായി വാഹനം കഴുകുന്ന ജോലി ഏറ്റെടുക്കുന്നത്. രാത്രി സമയങ്ങളില്‍ കച്ച പാര്‍ക്കിങ്ങുകളില്‍ ബക്കറ്റും വെള്ളവുമായെത്തി വാഹനം കഴുകുന്ന നിരവധി പേരെ കാണാനാവും. എന്നാല്‍ നഗര സഭ പരിശോധക സംഘത്തിന്റെ വാഹനം കണ്ടാല്‍ അവര്‍ ബക്കറ്റുപേക്ഷിച്ച് സമീപത്തെ കെട്ടിടങ്ങള്ക്കിടയിലേക്കും ഇരുട്ട് മൂടിയ ഭാഗങ്ങളിലേക്കും ഓടി മറയും. ഇതോടെ വാഹനത്തിന്റെ ഉടമക്ക് പിഴയിടുന്നു നഗര സഭ ഉദ്യോഗസ്ഥര്‍. ടയറിന്റെ വൃത്തിയും, പാര്‍ക്ക് ചെയ്ത സ്ഥലത്തെ നിലത്ത് വെള്ളത്തിന്റെ നനവുമൊക്കെ പരിശോധിച്ചാണ് പിഴയിടുക. നിയമ വിരുദ്ധമായി വാഹനം കഴുകി എന്ന് വ്യക്തമായാല്‍ 500 ദിര്‍ഹം മുതല്‍ മുകളിലോട്ടാണ് പിഴ. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി റെസിഡെന്‍ഷ്യല്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന ബുതീന, നബ്ബ, അല്‍ വഹ്ദ, അല്‍ നഹ്ദ ഭാഗങ്ങളില്‍ തെരച്ചില്‍ നടന്നു. അധികവും ബംഗ്ലാദേശ് പൗരന്മാരാണ് കച്ച പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം കഴുകാനെത്തുന്നത്.