27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : വടകര എന്‍ആര്‍ ഐ ഫോറം അബുദാബി കമ്മറ്റിയുടെ 20ാം വാര്‍ഷിക ഭാഗമായി പ്രഖ്യാപിച്ച പ്രഥമ വടകര ശ്രീ പുരസ്കാരം ബെസ്റ്റ് ഓട്ടോ സ്പെയര്‍ പാര്‍ട്സ് സ്ഥാപകനായ കെ.കുഞ്ഞിരാമന് നായര്‍ക്ക് സമ്മാനിക്കും. സാമൂഹ്യ,ജീവകാരുണ്യ മേഖലകളില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. കെവിആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും മാനേജിങ് ഡയരക്ടറുമാണ്. 1954 നവംബര്‍ ആറിന് കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ ഇടത്തരം കുടുംബത്തിലാണ് ജനനം.1976ല്‍ യുഎഇയിലെത്തി. അബുദാബിയില്‍ സ്വന്തമായി ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് ബിസിനസ് ആരംഭിച്ചു. കഠിനാധ്വാനവും ഉത്സാഹവും ബിസിനസിനെ അഭിവൃദ്ധിപ്പെടുത്തുകയും യുഎഇയിലെ മറ്റു പല നഗരങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബെസ്റ്റ് ഓട്ടോ പാര്‍ട്സിന് നിലവില്‍ 15 ശാഖകളുണ്ട്. തന്റെ മക്കളായ സുജിത്ത്,സുജോയ്,സുനീത് എന്നിവര്‍ക്കൊപ്പമാണ് കെ.പി നായര്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത്. 20ന് വൈകുന്നേരം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന വടകര എന്‍ആര്‍ഐ ഫോറം അബുദാബി കമ്മറ്റിയുടെ 20ാം വാഷിക ഭാഗമായി സംഘടിപ്പിക്കുന്ന വടകര മഹോത്സവ വേദിയില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.