27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : പ്രവാസി യുവതയുടെ സാംസ്കാരിക ചിന്തകളും സര്‍ഗ വിചാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷന് അബുദാബി സിറ്റി സോണ്‍തല മത്സരങ്ങള്‍ 27ന് അല്‍ വഹ്ദ ഫോക്ലോര് തിയേറ്ററില്‍ നടക്കും.
പ്രൈമറി തലം മുതല്‍ 30 വയസ് വരെയുള്ള പ്രവാസികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ഫാമിലി,യൂണിറ്റ്,സെക്ടര്‍ ഘടകങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികളാണ് സോണ്‍ തലത്തില്‍ മത്സരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 99 ഇന മത്സരങ്ങളില്‍ അറുനൂറോളം പ്രതിഭകള്‍ പങ്കെടുക്കും. പ്രബന്ധ രചന,പുഡ്ഡിങ് മേക്കിങ്,കളറിങ് തുടങ്ങി പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ചു നടക്കും.
സോണ്‍ തലത്തില്‍ വിജയിക്കുന്ന മത്സരാര്‍ത്ഥികള്‍ നവംബര്‍ 24ന് അബുദാബിയില്‍ നടക്കുന്ന യുഎഇ നാഷനല്‍തല മത്സരങ്ങളില്‍ മാറ്റുരക്കും. പ്രബന്ധ രചനാ മത്സരം
അബുദാബി: അബുദാബി സിറ്റി പ്രവാസി സാഹിതേ്യാത്സവിന്റെ ഭാഗമായി ‘പ്രവാസത്തിലും ജ്വലിക്കുന്ന കലയുടെ കനലുകള്‍’ വിഷയത്തില്‍ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. അബുദാബി എമിറേറ്റ്സില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്കാണ് അവസരം. പ്രബന്ധം മുമ്പ് പ്രസിദ്ധീകരിച്ചതോ 500 വാക്കില്‍ കവിയാനോ പാടില്ല. 22ന് മുമ്പ് rscauh@gmail.com എന്ന ഇ മെയിലിലേക്ക് പിഡിഎഫ് ഫോര്‍മാറ്റിലാണ് രചനകള്‍ അയക്കേണ്ടത്. വിവരങ്ങള്‍ക്ക് +971 55 396 8624 നമ്പറില്‍ ബന്ധപ്പെടുക.