കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മസ്കത്ത് : അബുദാബിയില് വാഹനാപകടത്തില് മരിച്ച കേരള വിങ് മുന് കണ്വീനറും ഒമാനിലെ സാമൂഹിക,സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന റജിലാലിന്റെ വേര്പാട് മസ്കത്തിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാ ഴ്ത്തി. മൂന്നു വര്ഷങ്ങള്ക്ക് മുമ്പ് ജോലിസംബന്ധമായി ഡയുഎഇയിലേക്ക് മാറിയെങ്കിലും റജിലാലിന്റെ സൗഹൃദവലയങ്ങളും ഓര്മകളും ഒമാനെ ചുറ്റിപറ്റിയുള്ളതായിരുന്നു. മരിക്കും മുമ്പ് തന്റെ ഫേസ്ബുക്കില് കുറിച്ച അവസാന പോസ്റ്റും ഒമാനിലെ ഓര്മകളായിരുന്നു. കേരള വിങ് കണ്വീനറയിരുന്ന കാലത്ത് നിരവധി തവണ ഇന്ത്യന് കമ്മ്യൂണിറ്റി ഫെസ്റ്റിവല് ഉള്പ്പെടെയുള്ള കലാ സാംസ്കാരിക പരിപാടികള് വിജയകരമായി സംഘടിപ്പിക്കാന് റജിലാലിന് കഴിഞ്ഞിരുന്നു. മികച്ച നേതൃപാടവവും സംഘാടനാമികവും കൊണ്ട് കേരള വിങ്ങിനെ റജിലാല് ഏറെ കാലം മുന്നോട്ടുനയിച്ചു. വ്യക്തമായ രാഷ്ട്രിയനിലപാടുകളുള്ള കണ്ണൂര് സ്വദേശിയായ റജിലാല് തന്റെ സൗമ്യമായ ഇടപെടലിലൂടെ രാഷ്ട്രീയഭേദമന്യേ എല്ലാവര്ക്കും പ്രിയങ്കരനായിരുന്നു. ജോലി അബുദാബിയിലേക്ക് മാറ്റിയെങ്കിലും മസ്കത്തിലെ സുഹൃത്തുക്കളുമായി സൗഹൃദം നിലനിര്ത്തുവാനും അവരുടെ കൂടിച്ചേരലുകളില് ഓടിയെത്തുവാനും റജിലാല് എന്നും ശ്രമിച്ചിരുന്നു. വാഗ്മിയും എഴുത്തുകാരനുമായ റജിലാലിന്റെ അപ്രതീക്ഷിത വിടവാങ്ങല് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്ക്കും സഹപ്രവര്ത്തകര്ക്കും ഉള്കൊള്ളാനായിട്ടില്ല. നിരവധി മലയാളികള് താമസിക്കുന്ന സഹത്ത് ഒരു ഇന്ത്യന് സ്കൂള് എന്ന ആശയം മുന്നോട്ട്വച്ച് അത് യാഥാര്ത്ഥ്യമാക്കുന്നതില് നേതൃത്വപരമായ പങ്കുവഹിച്ച റജിലാല് സഹം ഇന്ത്യന് സ്കൂളിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. റജിലാലിന്റെ ആകസ്മിക മരണത്തില് ലോക കേരള സഭാംഗങ്ങളായ വിത്സന്ജോര്ജ്,ബാലകൃഷ്ണന് കുന്നിമ്മേല്,മലയാളം മിഷന് പ്രസിഡന്റ് സുനില്കുമാര്, കേരളവിഭാഗം കണ്വീനര് സന്തോഷ് കുമാര്,മലയാളം മിഷന് സെക്രട്ടറി അനുചന്ദ്രന്,ഇന്ത്യന് സ്കൂള് ബോര്ഡ് അംഗം നിധീഷ്കുമാര്,കൈരളി ഒമാന് തുടങ്ങി ഒമാനിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ നിരവധിപേരും സംഘടനകളും അനുശോചനം അറിയിച്ചു.