കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബിയിലെ മുഴുവന് ആരോഗ്യ സേവനങ്ങളും താമസക്കാര്ക്ക് എളുപ്പത്തില് ഉപയോഗിക്കാന് വേണ്ടി ‘സേഹറ്റ ്ന’ സ്മാര്ട്ട് ആപ്പ് പുറത്തിറക്കി. ബുക്കിങ്, ഉപയോക്താവിന്റെ മെഡിക്കല് റെക്കോഡുകള് എന്നിങ്ങനെ വിവിധ ആരോഗ്യ സേവനങ്ങള് നല്കുന്ന ഏകീകൃതവും സംയോജിതവുമായ ഡിജിറ്റല് പ്ലാറ്റ്ഫോമാണിത്. ഓണ്ലൈന് പരിശോധനാ സേവനങ്ങളും ലഭ്യമാണ്.
ആരോഗ്യ വിദഗ്ധര് നിര്ദേശിച്ചിട്ടുള്ള പരിശോധനകള്, മരുന്നുകള്, പ്രതിരോധകുത്തിവെപ്പ് രേഖകള് എന്നിവയെല്ലാം ആപ്പിലുണ്ടാകും. എമിറേറ്റ്സ് ജീനോം പദ്ധതിയില് പങ്കെടുക്കുന്നവര്ക്ക് അവരുടെ ജീനോമിക് റിപ്പോര്ട്ടുകളും ആപ്പിലൂടെ പരിശോധിക്കാം. ആപ്പിലെ എ.ഐ. സംവിധാനം വഴി ഉപയോക്താക്കള്ക്ക് അവരുടെ രോഗലക്ഷണങ്ങള് നല്കികൊണ്ട് രോഗാവസ്ഥ മനസ്സിലാക്കാനും സാധിക്കും. കൃത്യമായ മാര്ഗനിര്ദേശങ്ങളിലൂടെ ആരോഗ്യവിദഗ്ധരെ കാണാനും ചികിത്സ ആരംഭിക്കാനും ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.