27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : ഖോര്‍ അബ്ദുല്ലയിലെ നാവിക ഇടനാഴിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകള്‍ ഇറാഖ് പാലിക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹ് ആവശ്യപ്പെട്ടു. ബ്രസല്‍സില്‍ നടന്ന ഗള്ഫ്യൂറോപ്യന് ഉച്ചകോടിക്ക് മുന്നോടിയായി കുവൈത്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി അയല്‍ രാജ്യമായ ഇറാഖുമായുള്ള നയതന്ത്ര കരാറുകള്‍ പരാമര്‍ശിച്ചത്.
പരിസ്ഥിതി സംരക്ഷണം, കപ്പല്‍ ഗതാഗതം, തീവ്രവാദം, ആയുധക്കടത്ത്, മയക്കുമരുന്ന്, മുഷ്യക്കടത്ത് എന്നിവ ചെറുക്കാനാണ് കരാറുകള്‍ ഉണ്ടാക്കിയതെന്നും പോയിന്റ് 162 ന് അപ്പുറമാണ് ഇരു രാജ്യങ്ങളുടെയും സമുദ്രാതിര്‍ത്തികള്‍ വേര്‍തിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ തുടര്‍നടപടികളുടെ പരിധിയിലുള്ള തടവുകാര്‍, കാണാതായവര്‍, കുവൈത്തിന്റെ സ്വത്തുക്കള്‍ എന്നിവയുടെ മുഴുവന്‍ ഫയലുകളും പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇറാഖ് തയാറാകണം. മന്ത്രി പറഞ്ഞു. കുവൈത്ത് ഇറാഖ് നയതന്ത്ര ബന്ധത്തെ പലപ്പോഴും സമുദ്രാര്‍ത്തി തര്‍ക്കം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.