27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : ഗസ്സയിലും അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലും ലെബനനിലും നടക്കുന്ന അപകടകരമായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രാഈല്‍ അധിനിവേശ സേന നടത്തുന്ന വേ്യാമാക്രമണങ്ങള് ഉടന്‍ അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ജിസി സി യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയില്‍ സംസാരിക്കവെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍അഹമ്മദ് അല്‍സബാഹാണ് ഈ ആവശ്യമുന്നയിച്ചത്. പശ്ചിമേഷ്യക്കുമേലും ലോകത്തും ആശങ്കയും പിരിമുറുക്കവുമാണ് ഇസ്രാഈല്‍ നീക്കം സൃഷ്ടിച്ചിട്ടുള്ളത്. 1967 ജൂണ്‍ നാലിന് ഉണ്ടാക്കിയ അതിര്‍ത്തി നിര്‍ണയമനുസരിച്ച് കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെ ഞങ്ങള്‍ പിന്തുണക്കുന്നു: കുവൈത്ത് പ്രധാനമന്ത്രി വ്യക്തമാക്കി. യുഎന്‍ പ്രമേയങ്ങളുടെയും അറബ് സമാധാന ശ്രമങ്ങളുടെയും അടിസ്ഥാനത്തില്‍ ഫലസ്തീന് രാജ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് സഊദി അറേബ്യ നിര്‍ദേശിച്ച ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തെയും കുവൈത്ത് പിന്തുണച്ചു.