പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എം.ടിയെ അനുസ്മരിക്കുന്നു
ദുബൈ : ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധനകാര്യ വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്റെ കീഴില്‍, യു.എ.ഇ യിലേക്കുള്ള ഇന്ത്യന്‍ ട്രേഡ് കമ്മീഷണര്‍ ആയി പ്രമുഖ അഭിഭാഷകനും സംരംഭകനുമായ അഡ്വ. സുധീര്‍ ബാബു നിയമിതനായി. ഇന്ത്യ ജി.സി.സി ട്രേഡ് കൗണ്‍സിലിന്റെ ഭാഗമായിട്ടാണ് ഈ സ്ഥാനത്തിന്റെ പ്രവര്‍ത്തന മേഖല. ഇന്ത്യക്കും വിവിധ രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക നയതന്ത്രജ്ഞത പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രേഡ് ഓര്ഗനൈസേഷന് ആണിത്.
ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള വാണിജ്യ കരാറായ സെപ ലക്ഷ്യമിടുന്നതുപോലെ 2030 ഓടെ പ്രതിവര്‍ഷം പതിനായിരം കോടി ഡോളര്‍ ഉഭയ കക്ഷി വ്യാപാരം നേടിയെടുക്കുന്നതിന് ട്രേഡ് കമ്മീഷണര്‍ ലക്ഷ്യമിടുന്നത്. വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ടൂറിസം, വിദ്യാഭ്യാസം, കഠ, ടങഋ മേഖലയുടെ പങ്കാളിത്തവും ഉറപ്പുവരുത്തുമെന്ന് അഡ്വ.സുധീര്‍ ബാബു വ്യക്തമാക്കി. ഇന്ത്യക്കും യുഎഇക്കുമിടയിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങള്‍ ത്വരിതപ്പെടുത്താന്‍ ചാലക ശക്തിയായി ദുബൈ കേന്ദ്രമാക്കി ഒരു ഓഫീസ് സ്ഥാപിച്ച് സ്റ്റാഫിനെ നിയമിച്ച് പ്രവര്‍ത്തന രേഖ രൂപീകരിക്കും. ഇരു രാജ്യങ്ങളിലെയും വ്യാപാര സംഘങ്ങളുടെ പരസ്പര സന്ദര്‍ശനം, വിദ്യാഭ്യാസം, ടൂറിസം, ഐടി, കൃഷി, നിയമം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലെ മാര്‍ക്കറ്റ് റിസര്‍ച്ച്, അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള പരസ്പര സഹകരണം ഉറപ്പാക്കല്‍, മനുഷ്യ വിഭവ ശേഷിയുടെ ഫലപ്രദമായ ഉപയോഗപ്പെടുത്തല്‍, കുറഞ്ഞ ചിലവില്‍ താമസ സൗകര്യം ഉറപ്പാക്കാന്‍ വേണ്ടിയുള്ള ഇടപെടല്‍, ടൂറിസം യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ എന്നിങ്ങനെ എണ്ണ ഇതര സാമ്പത്തിക സ്രോതസ്സുകള്‍ക്കു ഊര്‍ജം പകരലും അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.