27 മില്യണ്‍ ഫോളോവേഴ്സ്
റാസല്‍ഖൈമ : സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംഘടിതമായി നിലനിന്നതു കൊണ്ടാണ് കേരളീയ മുസ്ലിംകള്ക്ക്,പ്രത്യേകിച്ച് മലബാര്‍ മുസ്ലിംകള്ക്ക് ഇന്ന് കാണുന്ന മുഴുവന്‍ പുരോഗതിയുടെയും കാരണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അഭിപ്രായപ്പെട്ടു. റാസല്‍ഖൈമ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. വിഭജനത്തിന്റെ ഭാണ്ഡം മുസ്ലിം സമുദായത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചവരുടെ വെല്ലുവിളികളെയും ഭീഷണികളെയും അതിജീവിച്ചാണ് ഇസ്മായില്‍ സാഹിബ് മുസ്ലിംലീഗ് കെട്ടിപ്പടുത്തത്.
പൂര്‍വികരുടെ പോരാട്ടവീര്യം സിരകളിലോടുന്ന മലബാറിലെ മുസ്ലിംകള് ആവേശത്തോടെ ഖാഇദെ മില്ലത്തിനെ സ്വീകരിക്കുകയും മുസ്ലിംലീഗിന്റെ ദര്‍ശനം ഉള്ക്കൊള്ളുകയുമായിരുന്നു. എന്നാല്‍ ഖാഇദെ മില്ലത്തിനെ അവര്‍ തിരിച്ചയച്ച ഹൈദരാബാദിലെ നൈസാമുമാരുടെ പിന്‍ഗാമികളായ ഗവേഷക വിദ്യാര്‍ഥികള്‍ 75 വര്‍ഷത്തിന് ശേഷം മുസ്ലിംലീഗിന്റെ പ്രസക്തി തിരിച്ചറിയുകയും പലരും ലീഗിനെ പുല്കുകയുമാണുണ്ടായത്. ഇന്ന്മുസ്ലിംലീഗിനെ പഠിക്കാനും മനസിലാക്കാനും ഹൈദരാബാദ് ഗവേഷക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കോഴിക്കോട്ടേക്ക് വരുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും ഇത് ഏറെ അഭിമാനം പകരുന്നതാണെന്നും പി.കെ നവാസ് കൂട്ടിച്ചേര്‍ത്തു. കെഎംസിസി ജില്ലാ പ്രസിഡന്റ് ജാഫര്‍ മണ്ണിങ്ങല്‍ അധ്യക്ഷനായി.സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അയ്യൂബ് കോയക്കന്‍ ഉദ്ഘാടനം ചെയ്തു.
റാക് കെഎംസിസി മുന്‍ സംസ്ഥാന പ്രസിഡന്റ് ടിഎം ബഷീര്കുഞ്ഞു, സംസ്ഥാന ഭാരവാഹികളായ മര്‍ഹബ താജുദ്ദീന്,അക്ബര്‍ രാമപുരം,റഹീംകാഞ്ഞങ്ങാട്,ഹുസൈന് കൂളിയാട്ട്,ഹനീഫ് പാനൂര്‍,സിദ്ദീഖ് തലക്കടത്തൂര്‍,വനിത കെഎംസിസി ജനറല്‍ സെക്രട്ടറി സൗദ അയ്യൂബ്,നൗഷര്‍ താജുദ്ദീന് പ്രസംഗിച്ചു. ജില്ലാ ജനല്‍ സെക്രട്ടറി നിസാര്‍ ചെറുവല്ലൂര്‍ സംഘടനാ ശാക്തീകരണ പദ്ധതി അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ സഹകരിച്ച നിയോജക മണ്ഡലം കമ്മിറ്റികളായ തിരൂരങ്ങാടി,പൊന്നാനി കമ്മിറ്റികള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പി.കെ നവാസ് കൈമാറി. സെക്രട്ടറിമാരായ പി.എസ് കുഞ്ഞാലിക്കുട്ടി സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു.