ഇത്തിഹാദ് ട്രെയിനില്‍ സജ്ജീകരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍
കുവൈത്ത് സിറ്റി : കുവൈത്തി ല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ വൈകുന്നേരം പ്രവര്‍ത്തനം നടത്താന്‍ സിവില്‍ സര്‍വീസ് ബ്യൂറോ സമര്‍പ്പിച്ച നിര്‍ദേശത്തിനു മന്ത്രിസഭയുടെ അനുമതി. സിവില്‍ സര്‍വീസ് കമ്മീഷ ന് ചെയര്മാന് ഡോ.ഇസാം അല്‍ റബ്യാന് സമര്‍പ്പിച്ച വീഡിയോ പ്രസന്റേഷന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അവലോകനം ചെയ്യുകയും ആ നിര്‍ദേശം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു.
സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുവാനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും സേവനങ്ങളും നടപടി ക്രമങ്ങളും ഉപപോക്താക്കള്‍ക്ക് എളുപ്പമാക്കുവാനും സുഗമമാക്കുവാനും ഈ നിര്‍ദേശം സഹായകമാകുമെന്ന് യോഗം വിലയിരുത്തി. അതോടൊപ്പം ജീവനക്കാര്‍ക്ക് താല്പര്യമുള്ള ജോലി സമയം തെരഞ്ഞെടുക്കുവാനുള്ള അവസരങ്ങളും ഉണ്ടാവും. നിര്‍ദേശം നടപ്പിലാക്കുന്നതോടെ രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയുമെന്നും മന്തിസഭ യോഗം അഭിപ്രായപെട്ടു.